ന്യൂദല്‍ഹി: ഹരിയാനയിലെ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.
ക്രമസമാധാനം നിയന്ത്രണത്തില്‍ വരുത്താന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് ഖട്ടര്‍ പറഞ്ഞത്.
മൂന്നാം ഘട്ട സമരപ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാലിലുണ്ടായ പൊലീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഖട്ടറിന്റെ പ്രതികരണം.
കര്‍ഷകര്‍ക്കെതിരെ ഉദ്യോഗസ്ഥന്‍ ഉപയോഗിച്ച വാക്ക് ശരിയല്ലെന്നും ഖട്ടര്‍ പറഞ്ഞു. ‘അവറ്റകളുടെ തല തല്ലിപ്പൊളിക്കണം’ എന്നായിരുന്നു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
കഴിഞ്ഞദിവസം കര്‍ണാലില്‍ പൊലിസ് നടപടിക്കിടെ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചിരുന്നു. കര്‍ണാല്‍ സ്വദേശി സൂശീല്‍ കാജള്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.