| Friday, 28th February 2020, 11:29 am

'അന്ന് അയാള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നെങ്കില്‍ ദല്‍ഹിയില്‍ കലാപം ഇങ്ങനെ വ്യാപിക്കുമായിരുന്നില്ല': ചിരാഗ് പാസ്‌വാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന കലാപത്തിന് പ്രേരിപ്പിച്ച ബി.ജെ.പി നേതാക്കള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്‌വാന്‍

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ലോക്‌സഭാ എം.പി പര്‍വേഷ് വര്‍മ, ബി.ജെ.പി നേതാവ് കപില്‍മിശ്ര എന്നിവര്‍ക്കെ നടപടി എടുക്കണമെന്ന് പാസ്‌വാന്‍ ആവശ്യപ്പെട്ടു.

” ദല്‍ഹിയിലെ കലാപത്തിന് പ്രചോദിപ്പിച്ച ബി.ജെ.പി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വം നടപടി എടുക്കണം.,” അദ്ദേഹം പറഞ്ഞു.
എന്‍.ഡി.ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” ദല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പ് സമയത്ത് അനുരാഗ് ഠാക്കൂറിന്റെ ‘ഗോലി മാരോ’ എന്ന പ്രസ്തവനയോട് കൂടിയാണ് ഇത്തരത്തിലൊരു അക്രമം നടന്നത്. അടുത്തിടെയാണ് പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലിസ് നോക്കിനില്‍ക്കെ കപില്‍ മിശ്ര ഭീഷണി മുഴക്കിയത്. അന്ന് അയാള്‍ക്കെതിരെ നടപടി എടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ അക്രമം വ്യാപിക്കുമായിരുന്നില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദല്‍ഹി കലാപം പൊലീസിന്റെ അറിവോടെയെന്ന വാദത്തെ ശക്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രാജ്യ തലസ്ഥാനത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ദല്‍ഹി പൊലീസിന് നേരത്തെതന്നെ സ്പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചതായാണ് വിവരം.

മൗജ്പുരില്‍ പില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും സേനയെ വിന്യസിക്കണമെന്നും തുടരെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞത് ആറു മുന്നറിയിപ്പുകളെങ്കിലും പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പിനോടുപോലും ദല്‍ഹി പൊലീസ് പ്രതികരിച്ച് നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റ്ലിജന്‍സും പല തവണ വയര്‍ലെസ് സന്ദേശങ്ങളായി മുന്നറിയിപ്പ് നല്‍കിയിരുന്നു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ വൈകിട്ട് മൂന്നിന് മൗജ്പുര്‍ ചൗക്കില്‍ എത്തിച്ചേരണമെന്ന് ഫെബ്രുവരി 23 ന് കപില്‍ മിശ്ര ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ആദ്യ മുന്നറിയിപ്പ്. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് പൊലീസിനോട് കൂടുതല്‍ സേനയെ വിന്യസിപ്പിക്കണമെന്നും ഇന്റലിജന്‍സ് വിങ് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് കല്ലേറ് തുടങ്ങിയതോടെ തുടരെ തുടരെ മറ്റ് മുന്നറിയിപ്പുകളും നല്‍കിയതായും പറയുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലി

We use cookies to give you the best possible experience. Learn more