| Friday, 9th September 2016, 8:13 pm

ഞാറയ്ക്കലില്‍ തെരുവുനായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പഞ്ചായത്തിലെ അക്രമകാരികളായ നായ്ക്കളെ ദിവസങ്ങള്‍ക്ക് മുമ്പാണ് കൊന്ന് കുഴിച്ചുമൂടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍വഴി പുറത്തുവന്നിരുന്നു.


ഞാറയ്ക്കല്‍: ഞാറയ്ക്കല്‍ ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കുഴിച്ചുമൂടിയ നായ്ക്കളുടെ ജഡങ്ങള്‍ വെറ്റിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത് പരിശോധന നടത്തി. പഞ്ചായത്തിലെ അക്രമകാരികളായ നായ്ക്കളെ ദിവസങ്ങള്‍ക്ക് മുമ്പാണ് കൊന്ന് കുഴിച്ചുമൂടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍വഴി പുറത്തുവന്നിരുന്നു.

സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് കുഴിച്ചുമൂടിയ നായ്ക്കളുടെ ജഡം പുറത്തെടുത്ത് പരിശോധന നടത്തുന്നത്.

നായ്ക്കളുടെ ആന്തരിക അവയവങ്ങള്‍ പരിശോധിച്ച് മരണ കാരണം കണ്ടെത്താനാണ് നീക്കം. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷം നായ്ക്കളെ കൊന്നവര്‍ക്കെതിരെ കുറ്റം ചുമത്തും. പഞ്ചായത്തംഗം മിനി രാജു, സ്‌ട്രേ ഡോഗ് സംഘടനയിലെ അംഗമായ ജോസ് മാവേലി എന്നിവരടക്കം നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more