സെയിം സെയിം ബട്ട് ഡിഫ്രന്റ്..! ഇത് സ്‌ട്രേഞ്ചര്‍ തിങ്‌സ് പോസ്റ്റര്‍ കോപ്പിയോ? ബോളിവുഡ് ചിത്രത്തിനെതിരെ ട്രോളുകള്‍
Bollywood
സെയിം സെയിം ബട്ട് ഡിഫ്രന്റ്..! ഇത് സ്‌ട്രേഞ്ചര്‍ തിങ്‌സ് പോസ്റ്റര്‍ കോപ്പിയോ? ബോളിവുഡ് ചിത്രത്തിനെതിരെ ട്രോളുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd July 2024, 9:21 pm

അമര്‍ കൗശിക്കിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘സ്ത്രീ’. ശ്രദ്ധ കപൂറും രാജ്കുമാര്‍ റാവുവും ഒന്നിച്ച ചിത്രം കോമഡി ഹൊറര്‍ ഴോണറില്‍ ഉള്‍പ്പെട്ടതായിരുന്നു. ശ്രദ്ധക്കും രാജ്കുമാര്‍ റാവുവിനും പുറമെ പങ്കജ് ത്രിപാഠി, അപര്‍ശക്തി ഖുറാന, അഭിഷേക് ബാനര്‍ജി, ഫ്‌ലോറ സൈനി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

23 മുതല്‍ 25 കോടി വരെ ബജറ്റില്‍ ഒരുങ്ങിയ ‘സ്ത്രീ’ ബോക്സ് ഓഫീസില്‍ നിന്ന് 180 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ഈയിടെയായിരുന്നു ‘സ്ത്രീ 2’വിന്റെ ട്രെയ്‌ലര്‍ പുറത്തു വന്നത്. ശ്രദ്ധ കപൂറും രാജ്കുമാര്‍ റാവുവും തന്നെയാണ് ഈ സിനിമയിലും ഒന്നിക്കുന്നത്.

ഇപ്പോള്‍ ‘സ്ത്രീ 2’വിന്റെ ഏറ്റവും പുതിയ പോസ്റ്ററാണ് ചര്‍ച്ചയാകുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററിന് സയന്‍സ് ഫിക്ഷന്‍ സീരീസായ സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ പോസ്റ്ററുമായുള്ള സാമ്യമാണ് ഈ ചര്‍ച്ചക്ക് വഴിയൊരുക്കിയത്.

അഞ്ച് സീസണുകളുള്ള സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ രണ്ടാമത്തെ സീസണിന്റെ പോസ്റ്ററിന് സമാനമായ പോസ്റ്ററാണ് ഇപ്പോള്‍ ‘സ്ത്രീ 2’വിന്റേത്. രണ്ട് പോസ്റ്ററുകളും ചേര്‍ത്ത് വെച്ച് സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

ALSO READ: മമ്മൂക്ക ഇതൊക്കെ ചെയ്യുമോയെന്ന് അവര്‍ ചോദിച്ചു; അന്ന് ഞാനൊരു മറുപടി നല്‍കി: നിതിന്‍ രഞ്ജി പണിക്കര്‍


മഡൊക്ക് സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് ‘സ്ത്രീ 2’. പങ്കജ് ത്രിപാഠി, അപര്‍ശക്തി ഖുറാന, അഭിഷേക് ബാനര്‍ജി എന്നിവര്‍ക്ക് പുറമെ തമന്ന, അക്ഷയ് കുമാര്‍, വരുണ്‍ ധവാന്‍ എന്നിവര്‍ സിനിമയില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓഗസ്റ്റ് 15നാണ് ‘സ്ത്രീ 2’ തിയേറ്ററില്‍ എത്തുന്നത്.

Content Highlight: Stree2 Movie Poster And Stranger Things2 Poster Similarities