കന്നുകാലികൾ പെരുകിയതോടെ രാജ്യം ചൗക്കിദാർമാരുടെ നാടായി മാറി; കേന്ദ്രത്തിനെതിരെ സമാജ്‌വാദി പാർട്ടി എം.പി
national news
കന്നുകാലികൾ പെരുകിയതോടെ രാജ്യം ചൗക്കിദാർമാരുടെ നാടായി മാറി; കേന്ദ്രത്തിനെതിരെ സമാജ്‌വാദി പാർട്ടി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2024, 10:20 pm

ന്യൂദൽഹി: അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യം കാരണം ഉറങ്ങാൻ കഴിയാത്ത ചൗക്കിദാർമാരുടെ രാജ്യമായി ഇന്ത്യ മാറിയെന്ന് സമാജ്‌വാദി പാർട്ടി എം.പി ഡിംപിൾ യാദവ്. യൂണിയൻ ബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് ഡിംപിൾ യാദവ് യാദവ് കർഷകരും യുവാക്കളും അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയത്.

നമ്മുടെ രാജ്യം ഒരു കാർഷിക രാഷ്ട്രമാണെന്നും നമ്മുടെ യുവാക്കളുടെ ഭാവി ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ നമ്മൾ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന സർക്കാരിൻ്റെ വാഗ്ദാനത്തെയും യാദവ് ചോദ്യം ചെയ്തു.

‘ബജറ്റിൽ സർക്കാർ കാർഷിക മേഖലയ്ക്കായി എന്താണ് നീക്കിവച്ചിരിക്കുന്നത്? ഉത്തർപ്രദേശിന് എന്താണ് ലഭിച്ചത്? ജി.എസ്.ടിയിൽ നിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? യാദവ് ചോദിച്ചു. മൃഗങ്ങളുടെ വർദ്ധിച്ചുവരുന്ന ജനസംഖ്യ കാരണം രാജ്യത്തെ ജനങ്ങൾ മുഴുവൻ കാവൽക്കാരായെന്നും അവർ പറഞ്ഞു. അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്നം പരിഹരിക്കാൻ ബജറ്റിൽ എന്തെങ്കിലും തുക നീക്കിവച്ചിട്ടുണ്ടോയെന്നും ‘മെയിൻ ഭി ചൗക്കിദാർ’ പ്രചാരണത്തെ പരാമർശിച്ച് അവർ ചോദിച്ചു.

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിൽ നിരവധി കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടെന്നും 2014 മുതൽ 2022 വരെ ഒരു ലക്ഷം കർഷകർ ആത്മഹത്യ ചെയ്‌തെന്നും ഡിംപിൾ യാദവ് പറഞ്ഞു. കർഷക ഇൻഷുറൻസ് പദ്ധതി എത്രത്തോളം പ്രയോജനം നൽകിയിട്ടുണ്ടെന്ന് ചോദിച്ച അവർ ണപ്പെരുപ്പം ഉയരുകയാണെന്നും സമ്പത് വ്യവസ്ഥ തകരുകയാണെന്നും ചൂണ്ടിക്കാട്ടി.

ജി.ഡി.പിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയും പ്രതിശീർഷ വരുമാനത്തിലും ജീവിത നിലവാരത്തിലും സർക്കാരിന്റെ ശ്രദ്ധയില്ലായ്മയെയും ചോദ്യം ചോദ്യം ചെയ്‌ത യാദവ് , ഇത് ജനങ്ങളുടെ പണമാണ്, ഉത്തരവാദിത്തത്തോടെ ഭരണം നടത്തണം  എന്ന് പറഞ്ഞുകൊണ്ടാണ് തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്.

Content Highlight: Stray cattle turned entire country into ‘chowkidars’: Dimple Yadav