| Wednesday, 17th May 2017, 10:34 am

'വിവാഹം വേണ്ട, പഠനം മതിയെന്നു പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഇറക്കിവിട്ടു': കാഴ്ചയില്ലാത്തതിന്റെ പേരില്‍ സ്വന്തം കുടുംബത്തെ നഷ്ടമായ പെണ്‍കുട്ടി ജീവിതം തിരിച്ചുപിടിച്ചതിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാധ്യമങ്ങള്‍, അത് മികച്ച രീതിയില്‍ ഉപയോഗിച്ചാല്‍ ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കാനാകും. ഫേസ്ബുക്ക് സോഷ്യല്‍ മീഡിയകള്‍, പത്രത്തിലെ വാര്‍ത്തകള്‍ എന്നിവ ഒരുപാട് ജീവിതകങ്ങള്‍ക്ക് തുണയായിട്ടുമുണ്ട്. ഇവിടെ ഒരു റേഡിയോ ഒരു പെണ്‍കുട്ടിയുടെ ജീവിതം മാറ്റി മറിച്ച കഥയാണ് പറയുന്നത്.

റേഡിയോ ജോക്കിയായ സുജാരിത ത്യാഗിയാണ് കാഴ്ചയില്ലാത്തതിന്റെ പേരില്‍ സ്വന്തം വീട്ടുകാരാല്‍ വരെ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് ജീവിതത്തില്‍ പുതുവഴി കാട്ടിയത്. സുജാരിത തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നികിത ശുക്ലയുടെ കഥ മറ്റുള്ളവരുമായി പങ്കുവെക്കുകയായിരുന്നു.

റേഡിയോയിലെ ഒരു പരിപാടിയ്ക്കിടെ പരിചയപ്പെട്ട നികിതയുടെ കഥ സുചിത്ര പറഞ്ഞത് ഇങ്ങനെ:

“ഞങ്ങള്‍ റേഡിയോയില്‍ മത്സര പരിപാടികള്‍ നടത്തുമ്പോള്‍ എടുക്കാന്‍ പറ്റുന്ന അത്രയും കോളുകള്‍ എടുക്കാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും പല കോളുകളും എടുക്കാന്‍ കഴിയാതെ വരാറുണ്ട്. അതുകൊണ്ടുതന്നെ ഓണ്‍ എയറില്‍ കിട്ടുകയെന്നത് വലിയ ബുദ്ധിമുട്ടാണ്.

അങ്ങനെയുള്ള ഒരു ലക്കി കോണ്‍ടസ്റ്റ് വിന്നറായിരുന്നു നികിത ശുക്ല. ജി.എല്‍.സിയില്‍ മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിനി. തെക്കന്‍ മുംബൈയിലെ ഒരു ഹോസ്റ്റലിലാണ് ഇപ്പോള്‍ കഴിയുന്നത്. സമ്മാനം വാങ്ങാനായി റേഡിയോ സിറ്റി ഓഫീസിലെത്തിയ നികിത ആര്‍.ജെയെ കാണണമെന്ന് ആവശ്യപ്പെട്ടു.

നികിതയ്ക്ക് കാഴ്ചശക്തിയില്ലായിരുന്നു. അതില്‍ മാതാപിതാക്കള്‍ക്ക് വലിയ ആശങ്കയായിരുന്നു. അതുകൊണ്ടുതന്നെ ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞയുടന്‍ നികിതയെ വിവാഹം കഴിപ്പിച്ച് അയക്കാനായിരുന്നു അവരുടെ തീരുമാനം. നികിത അതിനു തയ്യാറായില്ല. തനിക്ക് പഠനം തുടരണമെന്നു പറഞ്ഞു. ഇതോടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

പൊട്ടിക്കരഞ്ഞുകൊണ്ട് തന്നോട് ഈ കഥ പറയുമ്പോഴും നികിത കുടുംബത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് മനസിലായി. തനിക്കു പഠിക്കണമെന്നു പറഞ്ഞ് വീടു വിട്ടിറങ്ങിയശേഷം ഇതുവരെ അച്ഛനെയും അമ്മയെയും കണ്ടിട്ടില്ല എന്നാണ് നികിത പറഞ്ഞത്.


Also Read: ‘രണ്ടു വയസുള്ള മകനെ മടിയില്‍ കിടത്തി ദിവസം മുഴുവന്‍ ഓട്ടോ ഓടിക്കുന്ന അച്ഛന്‍’ മുഹമ്മദ് സയ്യിദിനെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് മുംബൈ ജനത 


വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ നികിത തളര്‍ന്നുപോയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ അവര്‍ മുംബൈ വിടാന്‍ തീരുാനിച്ചു. മഥുരയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷെ ഇവിടെത്തന്നെ തുടരണമെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതോടെ അവര്‍ തീരുമാനം മാറ്റി. ഹോസ്റ്റല്‍ കണ്ടെത്താനും പഠനം തുടരാനും സുഹൃത്തുക്കള്‍ സഹായിച്ചു.

സുഹൃത്തുക്കള്‍ മാത്രമല്ല പ്രഫസര്‍മാരും റോട്ടറി ക്ലബ്ബും ചെറു സ്‌കോളര്‍ഷിപ്പും പഠനം തുടരാന്‍ സഹായകരമായി. രണ്ടുവര്‍ഷത്തെ പഠനം അങ്ങനെയൊക്കെ മുന്നോട്ടുപോയി.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെ അലട്ടിയപ്പള്‍ പിന്നീടുള്ള മൂന്നുവര്‍ഷം അവര്‍ക്ക് ഏറെ ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു. പലപ്പോഴും അത്താഴം മാത്രം കഴിച്ച് ചിലവു ചുരുക്കി. മാസം 20രൂപയ്ക്കാണ് അവര്‍ ജീവിച്ചത്. ഹോസ്റ്റല്‍ ഫീസ് ഒരുമിച്ച് അടച്ചാല്‍ ഒരുമാസം 20ദിവസം അത്താഴം സൗജന്യമായി ലഭിക്കും. പലപ്പോഴും ആ സൗജന്യ അത്താഴം മാത്രമായിരുന്നു അവര്‍ കഴിച്ചിരുന്നു. ഈ കഷ്ടപ്പാടുകള്‍ക്കിടയിലും പരീക്ഷയില്‍ 80%മാര്‍ക്കു വാങ്ങാന്‍ നികിതയ്ക്കു കഴിഞ്ഞു.


Must Read: എന്നെ കൊല്ലാന്‍ ആഗ്രഹിച്ച ആളുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷം: കുഞ്ചാക്കോ ബോബന്‍


എന്നാലിപ്പോള്‍ നികിത ഹാപ്പിയാണ്. അവരെ സഹായിക്കാന്‍ മുംബൈയിലെ ഒട്ടേറെ സുമനസുകള്‍ രംഗത്തുവന്നിരിക്കുകയാണ്. സുജാരിതയിലൂടെ നികിതയുടെ കഥയറിഞ്ഞ ഒട്ടേറെപ്പേരാണ് റേഡിയോ ചാനലില്‍ വിളിച്ച് അവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവര്‍ക്ക് ധനസഹായമെത്തിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more