| Wednesday, 1st June 2022, 7:32 pm

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെത്തി; പ്രീമിയര്‍ റെക്കോഡ് തകര്‍ത്ത് 'സ്‌ട്രേഞ്ചര്‍ തിംഗ്‌സ് 4' വോളിയം 1

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌ട്രേഞ്ചര്‍ തിംഗ്‌സ് തിരിച്ചെത്തി. ഇക്കുറി നെറ്റ്ഫ്‌ളിക്‌സിന്റെ എക്കാലത്തെയും മികച്ച് വീക്കെന്റ് വ്യൂവര്‍ഷിപ്പ് പട്ടം നിലനിര്‍ത്തിയ ‘ബ്രിഡ്ജര്‍ടണ്‍ 2’വിനെ പിന്തള്ളിയാണ് സ്‌ട്രേഞ്ചര്‍ തിംഗ്‌സ് 4 രംഗത്തെത്തിയിരിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 286.79 മില്യണ്‍ ആണ് സ്‌ട്രേഞ്ചര്‍ തിംഗ്‌സ് 4 ന് രണ്ട് ദിവസം കൊണ്ട് നേടിയ വ്യൂവര്‍ഷിപ്പ്. 193 മില്യണായിരുന്നു ചെറില്‍ ദുന്യേസ് സംവിധാനം ചെയ്ത അമേരിക്കന്‍ സീരീസായ ‘ബ്രിഡ്ജര്‍ടണ്‍ 2’ നേടിയിരുന്നത്.

ഡഫര്‍ ബ്രദേര്‍സ് നിര്‍മിച്ച സ്‌കൈ-ഫൈ സീരീസായ സ്‌ട്രേഞ്ചര്‍ തിംഗ്‌സിന്റെ മറ്റ് സീസണുകളും നെറ്റ്ഫ്‌ളിക്‌സില്‍ തരംഗമായിരുന്നു.

നെറ്റഫ്‌ളിക്‌സ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം ടോപ് ടെന്‍ പട്ടികയില്‍ ഒന്നാമന്‍ സ്‌ട്രേഞ്ചര്‍ തിംഗ്‌സ് 4 ആണ്. സ്‌ട്രേഞ്ചര്‍ തിംഗ്‌സിന്റെ നാല് സീസണുകളും മെയ് 23 മുതല്‍ 30 വരെയുള്ള കാലയളവില്‍ ടോപ്പ് റാങ്കിംഗ് നേടിയിരുന്നു.

സ്‌ട്രേഞ്ചര്‍ തിംഗ്‌സിന്റെ സീസണ്‍ 1 ആണ് 28മില്യണ്‍ മണിക്കൂര്‍ നീണ്ട വ്യൂവര്‍ഷിപ്പോടെ മൂന്നാം സ്ഥാനത്ത്. 24.2 മില്യണ്‍ വ്യൂവര്‍ഷിപ്പോടെ സീസണ്‍ 3യും പിന്നാലെയുണ്ട്.

റിലീസ് ചെയ്ത് 28 ദിവസത്തിനുള്ളില്‍ ലോകമെമ്പാടും 656.26 മില്യണ്‍ വ്യൂവര്‍ഷിപ്പ് നേടിയ ബ്രിഡ്ജര്‍ടണിണ്‍ റെക്കോഡിന്റെ 44 ശതമാനമാണ് മൂന്ന് ദിവസം കൊണ്ട് സ്‌ട്രേഞ്ചര്‍ തിംഗ്‌സ് സ്വന്തമാക്കിയത്.

1.65 ബില്യണ്‍ വ്യൂവര്‍ഷിപ്പോടെ സ്‌ക്വിഡ് ഗെയിം ആണ് നെറ്റ്ഫ്‌ളിക്‌സ് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വ്യൂവര്‍ഷിപ്പ് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. 792.23 മില്യണ്‍ വ്യൂവര്‍ഷിപ്പുമായി മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗമാണ് തൊട്ടുപിന്നില്‍.

മറ്റ് സീസണുകള്‍ പുറത്തിറങ്ങി മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയതാണ് സ്‌ട്രേഞ്ചര്‍ തിംഗ്‌സ് 4ന് കൂടുതല്‍ പ്രേക്ഷക നേടാന്‍ കാരണമെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ വിലയിരുത്തല്‍.

Content Highlight: Stranger things 4 breaks the record of bridgerton 2 in netflix

We use cookies to give you the best possible experience. Learn more