വിന്റേജ് ചിമ്പു വീണ്ടും വരുന്നു; എസ്.ടി.ആര്‍ 49 പ്രഖ്യാപിച്ചു
Entertainment
വിന്റേജ് ചിമ്പു വീണ്ടും വരുന്നു; എസ്.ടി.ആര്‍ 49 പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd October 2024, 3:43 pm

 

തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിമ്പു നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. എസ്.ടി.ആര്‍ 49 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം അശ്വത് മാരിമുത്തു ആണ്. എ.ജി.എസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

ചിമ്പുവിന്റെ കരിയറിലെ നാല്‍പ്പത്തി ഒന്‍പതാമത് ചിത്രമാണിത്. വിന്റേജ് ചിമ്പുവിനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഡ്രാഗണ്‍, ഓഹ് മൈ കടവുളെ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അശ്വത് മാരിമുത്തുവും ചിമ്പുവും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് എസ്.ടി.ആര്‍ 49.

തന്റെ ഫാനും പ്രതിഭാശാലിയായ സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു. പ്രേക്ഷകര്‍ക്ക് എല്ലാത്തരത്തിലും ആസ്വദിക്കാന്‍ സാധിക്കുന്ന കിടിലന്‍ എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നും ചിമ്പു അഭിപ്രായപ്പെട്ടു.
എ.ജി.എസ് നിര്‍മിക്കുന്ന ഇരുപത്തി ഏഴാമത്തെ ചിത്രം കൂടിയാണിത്.

നേരത്തെ തന്റെ ഹിറ്റ് ചിത്രങ്ങളായ ദം, മന്‍മഥന്‍, വല്ലവന്‍, വിണ്ണെയ് താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങള്‍ ജെന്‍സി മോഡില്‍ ഒരുങ്ങുന്ന തരത്തിലായിരിക്കും തന്റെ പുതിയ ചിത്രം ഒരുങ്ങുന്നതെന്ന് ചിമ്പു നേരത്തെ പറഞ്ഞിരുന്നു. എസ്.ടി.ആര്‍ 49ന്റെ മറ്റു താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകും.

Content Highlight: STR 49 announced