യൂറോപ്പില്‍ നിന്ന് കൂട് മാറിയതിന് ശേഷം അമേരിക്കന്‍ സോക്കര്‍ ലീഗിലെ ലയണല്‍ മെസിയുടെ ഉദ്ഘാടന മത്സരത്തിന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.
ഇന്റര്‍ മിയാമിക്ക് വേണ്ടി ജൂലൈ 21നാണ് മെസി കളത്തിലിറങ്ങുക.
Lionel Messi on joining Inter Miami! 🤩 pic.twitter.com/deXK5tViem
— Sky Sports News (@SkySportsNews) July 16, 2023
ഇതിനോടകം കുടുംബ സമേതം അമേരിക്കയിലെത്തിയ താരത്തിന്റെ ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു. ജന്മനാട്ടില്‍ അവധി ആഘോഷിച്ചതിന് ശേഷമാണ് താരം കുടുംബത്തോടൊപ്പം സ്വകാര്യ വിമാനത്തില്‍ ഇന്റര്‍ മിയാമി ക്ലബ്ബിന്റെ ഹോം സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഫോര്‍ട്ട് ലൗഡര്‍ഡെയ്ല്‍ ഇറങ്ങിയിരുന്നത്. അമേരിക്കയില്‍ എത്തിയതിന് പിന്നാലെ മെസിയെ വരവേല്‍ക്കാനായി നഗരത്തില്‍ കൂറ്റന്‍ കട്ടൗട്ടുകളും ബാനറുകളും പെയിന്റിങ്ങുകളും ഉയര്‍ന്നിരുന്നു.
ഞായറാഴ്ച ഇന്റര്‍ മിയാമി ആരാധകര്‍ക്ക് മുന്നില്‍ താരത്തെ അവതരിപ്പിക്കുന്നുണ്ട്. മിയാമി ക്ലബുമായുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും താരത്തെ സൈന്‍ ചെയ്തത് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ മേജര്‍ സോക്കര്‍ ലീഗ് അവരുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചേര്‍ത്ത ബയോയാണ് മെസി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ആട് ഇനി ഇവിടെ കളിക്കും(The goat plays here) എന്നാണ് 2.4 മില്യണ്‍ ഫോളോവേഴ്‌സുള്ള
എം.എല്‍.എസ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചേര്‍ത്തിരിക്കുന്നത്.
അതേസമയം, മെസിയുടെ സൈനിങ്ങ് വാര്‍ത്ത പുറത്തുവന്നത് മുതല്‍ ഇന്റര്‍ മിയാമിയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റ അക്കൗണ്ടിന്റെ ഫോളേവേഴ്‌സിന്റെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചിരുന്നു. മെസി സൈന്‍ ചെയ്യുന്നതിന് മുമ്പ് ഒരു മില്യണിൽ താഴെയുണ്ടായിരുന്ന
ഇന്റര്‍ മിയാമി ഇന്‍സ്റ്റ അക്കൗണ്ടിന് നിലവില്‍ 9.1 മില്യണ്‍ ഫോളോവേഴ്‌സാണാള്ളത്.
Content Highlight: The soccer world is eagerly awaiting Lionel Messi’s debut in the American Soccer League after moving from Europe