തത്തകളെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. തത്തകളെ കാണാനും അവയുടെ കൊഞ്ചിയുള്ള സംസാരം കേള്‍ക്കാനുമൊക്കെ നമുക്കിഷ്ടമല്ലേ…? എങ്കിലും തത്തകളെ കുറിച്ച് കാര്യമായ അറിവൊന്നും നമ്മില്‍ പലര്‍ക്കും ഉണ്ടാകില്ല. അതുകൊണ്ടു തത്തകളെ കുറിച്ചുള്ള ചില വിവരങ്ങള്‍ നമുക്ക് പഠിക്കാം..
തത്തകളില്‍ തന്നെ ആണ്‍തത്തയും പെണ്‍തത്തയും ഉണ്ട്. ആണ്‍തത്തകളുടെ കൊക്കിന് അടിവശത്തൂടെ പിന്‍കഴുത്തിനെ ചുറ്റിപ്പോവുന്ന ഒരു ഇളം ചുവപ്പ് വരയും കറുത്ത വരയും ഉണ്ടാകും. പെണ്‍പക്ഷിയുടെ കഴുത്തിന് ഇളം പച്ച നിറമായിരിക്കും. ഇത് ശ്രദ്ധിച്ചുനോക്കിയാല്‍ മാത്രമേ മനസ്സിലാവുള്ളു.
ഇന്ത്യന്‍ തത്തകളേക്കാള്‍ മനുഷ്യശബ്ദം അനുകരിക്കാന്‍ കഴിയുക ആഫ്രിക്കന്‍ തത്തകള്‍ക്കാണ്. ഇവര്‍ക്ക് വെളുത്ത മുഖവും ചുവന്ന വാലും ശരീരം ചാരക്കളറുമാണ്. ഇവയ്ക്ക് മനുഷ്യശബ്ദം അനായാസമായി അനുകരിക്കാന്‍ കഴിയും.
തത്തകള്‍ മനുഷ്യശബ്ദം അനുകരിക്കുന്നത് അവയ്ക്ക് പ്രത്യേകതരം സ്വരഘടനയായതുകൊണ്ടാണ്. ശബ്ദം ഉണ്ടാക്കുന്ന സ്വനപേടകവും സ്വനഗ്രാഹികളും തത്തകളില്‍ വളരെ സാവധാനമാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ടു തന്നെ നല്ല ശബ്ദനിയന്ത്രണം ഇവയ്ക്ക് സാധ്യമാണ്.
കായ്കളും പഴങ്ങളും ചിലതരം പ്രാണികളുമൊക്കെയാണ് ഇവയുടെ പ്രധാനഭക്ഷണം. കൂട്ടില്‍ പിടിച്ചിടുന്ന തത്തകളെ പിന്നീട് തുറന്നു വിട്ടാലും ഇവയെ മറ്റു തത്തകള്‍ കൂട്ടത്തില്‍ കൂട്ടില്ല. സ്വന്തം പറക്കാനും തേടിപ്പിടിച്ച് ആഹാരം സമ്പാദിക്കാനുമൊക്കെയുള്ള കഴിവ് അപ്പോഴേക്കും ഇവയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകും.
എങ്കിലും മറ്റെല്ലാ ജീവികളെ പോലെ തന്നെ സ്വാതന്ത്ര്യമാണ് ഇവറ്റയും ആഗ്രഹിക്കുന്നത്. തെങ്ങുകളിലും മരപ്പൊത്തുകളിലും കൂടുണ്ടാക്കി ജീവിക്കുന്ന സുന്ദരിതത്തകളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല.
Malayalam News