00:00 | 00:00
ഒരു ദേശീയ കായികതാരം ഇന്ന് കള്ള് ചെത്തുകയാണ്; ട്രാക്കിലിറങ്ങിയ ഒരു അച്ഛന്റെയും മക്കളുടെയും കഥ
ഹരിമോഹന്‍
2019 Nov 30, 06:26 pm
2019 Nov 30, 06:26 pm

ജീവിതത്തിന്റെ ട്രാക്ക് തെറ്റാതിരിക്കാനാണ് കോളേജ് കാലത്തുതന്നെ പി. ജയശങ്കര്‍ എന്ന അത്‌ലറ്റ് തന്റെ സ്വപ്‌നങ്ങള്‍ വേണ്ടെന്നുവെച്ചത്. സ്‌കൂള്‍ കാലഘട്ടത്തില്‍ തമിഴ്‌നാടിനു വേണ്ടി സംസ്ഥാന തലത്തില്‍ മെഡലുകള്‍ വാരിക്കൂട്ടിയാണ് ജയശങ്കര്‍ ദേശീയതലത്തിലെത്തിയത്. എന്നാല്‍ ദേശീയതലത്തില്‍ ട്രാക്കിലിറങ്ങാന്‍ പോലും ജീവിത പ്രാരാബ്ധങ്ങള്‍ ജയശങ്കറിനെ അനുവദിച്ചില്ല.

എന്നാല്‍ തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനായി അത്‌ലറ്റിക്‌സില്‍ ഇറങ്ങിയ മക്കളെയോര്‍ത്ത് ഇന്ന് ആ അച്ഛന്‍ അഭിമാനിക്കുന്നുണ്ടാവണം. മൂത്ത മകന്‍ റിജോയ് ഇത്തവണ കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ നിന്നു വാരിയത് രണ്ട് സ്വര്‍ണ മെഡലുകളാണ്, 1500 മീറ്ററിലും 3000 മീറ്ററിലും. മുന്‍പ് അച്ഛന്‍ മെഡലുകള്‍ കൊയ്ത അതേ വിഭാഗങ്ങളില്‍ നിന്ന്. ഇളയ മകന്‍ ബിജോയിയും ട്രാക്കിലേക്ക് കാല്‍വെച്ച് ഇറങ്ങിക്കഴിഞ്ഞു.

ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍