കാശി യാത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th August 2015, 11:54 am
| കഥ : ഗ്രേസി |
| വര : പ്രതീഷ് റാണി പ്രകാശ് |
ഒരു ആണ്‍കഥയും പെണ്‍കഥയും കൂടി കാശിക്ക് പോയി. മഴ വന്നപ്പോള്‍ ആണ്‍കഥ പെണ്‍കഥയ്ക്ക് മുകളില്‍ കുട പോലെ വിടര്‍ന്നു നിന്നു. കാറ്റ് വന്നപ്പോഴാകട്ടെ ആണ്‍കഥ പെണ്‍കഥയെ ഇറുകെ പുണര്‍ന്ന് നിന്നു.
ഒടുവില്‍ കാറ്റും മഴയും ഒരുമിച്ചു വന്നു.
ആണ്‍കഥ പറന്ന് പറന്ന് പോയി.
പെണ്‍കഥ അലിഞ്ഞലിഞ്ഞും പോയി.