| Monday, 3rd July 2023, 6:18 pm

ഇതുപോലെ ഒരാള്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വം; ആദ്യ പത്ത് സ്ഥാനങ്ങളിള്‍ ഇവള്‍ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന- ടി20 പരമ്പരക്കായി ന്യൂസിലാന്‍ഡിലെത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ വനിതാ ക്രിക്കറ്റ് ടീം. 2023 ജൂണ്‍ 27ന് ആരംഭിച്ച പര്യടനത്തില്‍ മൂന്ന് ഏകദിനവും മൂന്ന് ടി20യുമാണുള്ളത്. ഏകദിന പരമ്പര പൂര്‍ത്തിയാകുമ്പോള്‍ 2-1ന് സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍ ശ്രീലങ്കന്‍ ടീം.

ഇനി ജൂലൈ എട്ടിന് ആരംഭിക്കുന്ന ടി-20 പരമ്പരയിലും വിജയിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീലങ്ക. ഈ പര്യടനത്തോടെ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാകുന്ന ഒരു പേരാണ് ശ്രീലങ്കന്‍ താരമായ 33കാരിയായ ചമാരി അട്ടപ്പട്ടുവിന്റേത്.

ആദ്യ മത്സരത്തിലും(108*) മൂന്നാമത്തെ മത്സരത്തിലും(140*) സെഞ്ച്വറി നേടിയ ചമാരി അട്ടപ്പട്ടു ശ്രീലങ്കന്‍ വുമണ്‍ ക്രിക്കറ്റില്‍ തന്നെ സെഞ്ച്വറി നേടിയ ഒരേ ഒരു താരമാണ്. കരിയറിലാകെ എട്ട് സെഞ്ച്വറി നേടാന്‍ ചമാരിക്കായി. ഈ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുക്കപ്പെട്ടതും ചമാരി അട്ടപ്പട്ടുവിനെയാണ്.

ഏകദിനത്തില്‍ 92 മത്സങ്ങള്‍ കളിച്ച താരം 2,948 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 14 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2010ല്‍ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ ഏകദിനത്തില്‍ 375 ഫോറും 33 സിക്‌സും നേടിയിട്ടുണ്ട്.

ശ്രീലങ്കന്‍ വുമണ്‍സ് ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ തന്നെ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ ആദ്യ പത്ത് സ്ഥാനവും ചമാരിക്കാണ്.

ട്വി20യിലും താരത്തിന്റെ ട്രാക്ക് റെക്കോഡ് അത്ര മോശമല്ല. 113 മത്സരത്തില്‍ ആറ് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അടക്കം 2,402 റണ്‍സ് നേടിയിട്ടുണ്ട്.

വനിതാ ഏകദിനത്തില്‍ ശ്രീലങ്കന്‍ താരങ്ങളുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

ചമാരി അട്ടപ്പട്ടു – 178*(143)
ചമാരി അട്ടപ്പട്ടു – 140*(80)
ചമാരി അട്ടപ്പട്ടു – 115(133)
ചമാരി അട്ടപ്പട്ടു – 111*(83)
ചമാരി അട്ടപ്പട്ടു- 111(110)
ചമാരി അട്ടപ്പട്ടു – 106(151)
ചമാരി അട്ടപ്പട്ടു- 103(124)
ചമാരി അട്ടപ്പട്ടു- 101(85)
ചാമാരി അട്ടപ്പട്ടു- 99(109)
ചാമാരി അട്ടപ്പട്ടു – 94(78)

Content Highlight: story about sri lanka women’s cricketer Chamari Athapaththu

We use cookies to give you the best possible experience. Learn more