00:00 | 00:00
ആ പ്രണവ് ഇവിടെയുണ്ട്; കാല്‍ക്കരുത്തില്‍ ജയിച്ച ജീവിതം പറഞ്ഞ്
ഹരിമോഹന്‍
2019 Nov 30, 06:25 pm
2019 Nov 30, 06:25 pm
നവംബര്‍ 12-നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ ആ പോസ്റ്റിട്ടത്. രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി എന്നുപറഞ്ഞായിരുന്നു ആ പോസ്റ്റ്.  ഇരു കൈകളും ഇല്ലാത്ത ചിത്രകാരനായ ആലത്തൂർ സ്വദേശി പ്രണവ്  തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്.
ജീവിതത്തിലെ രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് പറഞ്ഞു.
സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് മറുപടി പറഞ്ഞു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി പരീക്ഷാ പരിശീലനത്തിന് പോവുകയാണിപ്പോൾ.
ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍