'വേണ്ടെടോ, താന്‍ പറയേണ്ട'; അതിവേഗം 'നീല നിലവേ', ഒരു മാസം പിന്നിടുമ്പോള്‍ 30 മില്യണ്‍ വ്യൂസിലേക്ക്
Movie Day
'വേണ്ടെടോ, താന്‍ പറയേണ്ട'; അതിവേഗം 'നീല നിലവേ', ഒരു മാസം പിന്നിടുമ്പോള്‍ 30 മില്യണ്‍ വ്യൂസിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st October 2023, 11:21 pm

ഓണം റിലീസായി എത്തി വലിയ ഹിറ്റായ മലയാള ചിത്രമാണ് ആര്‍.ഡി.എക്‌സ്. റിലീസ് ദിവസം മുതല്‍ തന്നെ വന്‍ ഹിറ്റായിരുന്നു ചിത്രത്തിലെ ‘നീല നിലവേ’ എന്ന ഗാനവും. സാം സി.എസ്. മ്യൂസിക്ക് ഒരുക്കിയ ഗാനത്തിന്റെ വരികളൊരുക്കിയിരിക്കുന്നത് മനു മന്‍ജിത്തും ആലപിച്ചിരിക്കുന്നത് കപില്‍ കപിലനുമാണ്.

യൂട്യൂബില്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയ പാട്ട് റീല്‍സും സ്റ്റോറിയുമൊക്കെയായി സമൂഹ മാധ്യമങ്ങളിലും നിറഞ്ഞുകഴിഞ്ഞിരുന്നു. ഓഗസ്റ്റ് 28നാണ് ഗാനം യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നത്. ഇപ്പോഴിതാ പാട്ട് റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ 30 മില്യണ്‍ വ്യൂവിസിനോട് അടുക്കുകയാണ് അര്‍.ഡി.എക്.സിലെ പ്രണയ ഗാനം.

ഗാനം ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ നാലാമതാണ്. കേരളത്തിന് പുറത്തും ഗാനം ഏറ്റെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിവേഗം തന്നെ ഗാനം 100 മില്യണ്‍ വ്യൂസ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാനത്തിന്റെ കൊറിയോഗ്രഫിയും ഷൈന്‍ നിഗത്തിന്റെ ഡാന്‍സും ശ്രദ്ധീക്കപ്പെട്ടിരുന്നു.

അതേസമയം, നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സ് 100 കോടി ടോട്ടല്‍ ബിസിനസ് നേടി മലയാള സിനിമ ചരിത്രത്തിലും ഇടംപിടിച്ചിരുന്നു.

ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ നായകന്മാരായ ചിത്രം ആക്ഷന് പ്രാധാന്യം കൊടുത്താണ് അണിയിച്ചൊരുക്കിയത്. കെ.ജി.എഫ്, വിക്രം, ഡോക്ടര്‍ തുടങ്ങിയ മുന്‍നിര തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഫൈറ്റ് കൊറിയോഗ്രഫി ഒരുക്കിയ അന്‍പറിവ് എന്നറിപ്പെടുന്ന അന്‍പുമണി, അറിവുമണി ഇരട്ടസഹോദരങ്ങളാണ് ആര്‍.ഡി.എക്‌സിന്റെ ഫൈറ്റ് കൊറിയോഗ്രഫി ഒരുക്കിയിരിക്കുന്നത്. ഒ.ടി.ടിയില്‍ നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസായിട്ടുള്ളത്.

Content Highlight: Story about neela nilave  rdx song