ഖത്തര്‍ ലോകകപ്പില്‍ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ. എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയ്നിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 3-0ന് തകര്‍ത്താണ് മൊറോക്കോ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്.
ഷൂട്ടൗട്ടില്‍ സ്‌പെയ്‌നിന്റെ മൂന്ന് കിക്കുകളും സേവ് ചെയ്ത ഗോള്‍ കീപ്പര്‍ യാസിന്‍ ബോണോയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.
ഷൂട്ടൗട്ടില്‍ സ്പെയ്‌നിന്റെ രണ്ട് കിക്കുകള്‍ ബൂണോ തടഞ്ഞിട്ടപ്പോള്‍ ഒരു കിക്ക് പോസ്റ്റിലേക്ക് തട്ടുന്നതിനും താരത്തിന്റെ ടാക്‌ലിക്‌സിന് കഴിഞ്ഞു. മത്സരത്തിലുടനീളവും മികച്ച പ്രകടനമാണ് യാസിന്‍ ബോണോ കാഴ്ചവെച്ചത്.
ഈ ലോകകപ്പില്‍ ഒരു ഗോള്‍ മാത്രമാണ് ബൂണോ കീപ്പറായപ്പോള്‍ മൊറോക്കന്‍ വലയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ കാനഡയാണ് ആ ഗോള്‍ നേടിയത്.
ആരാണ് യാസിന്‍ ബോണോ
ലാലീഗയില്‍ സെവിയ്യയുടെ ഗോള്‍കീപ്പറാണ് യാസിന്‍ ബോണോ. 31 വയസാണ് പ്രായം. 2020ല്‍ യുവേഫ യൂറോപ്യന്‍ ലീഗ് ചാമ്പ്യന്മാരായപ്പോള്‍ സെവിയ്യ ടീമില്‍ അംഗമായിരുന്നു.
2013 മുതല്‍ മൊറോക്കന്‍ ദേശീയ ടീമിന്റെ ഭാഗമാണ്. രണ്ട് ലോകകപ്പിലും ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലും കളിച്ചിട്ടുണ്ട്.
YASSINE BOUNOU, HINCHA DE RIVER 🐔 pic.twitter.com/AWDkv6g0bw
— La Página Millonaria (@RiverLPM) December 6, 2022