ആറ് ദിവസം നീണ്ട് നില്‍ക്കുന്ന ടെസ്റ്റ് പതിപ്പില്‍ നിന്ന് തുടങ്ങുന്നു ക്രിക്കറ്റ് മത്സരങ്ങളുടെ ചരിത്രം. കാലത്തിനനുസരിച്ച് ക്രിക്കറ്റിന്റെ വകഭേദങ്ങളും മാറിതുടങ്ങി. ഏറ്റവുമൊടുവില്‍ ഏറ്റവും ചെറിയ ഫോര്‍മേറ്റായ ടി- ട്വന്റിയില്‍ എത്തി നില്‍ക്കുന്നു അത്. മാറുന്ന ഫോര്‍മേറ്റിനനുസരിച്ച് ബാറ്റ്‌സ്മാന്മാരുടെ ശൈലികളും മാറി തുടങ്ങി. പുതിയ കളി ആസ്വാദകരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കളിക്കാരും പുതിയ അടവുകള്‍ പയറ്റി തുടങ്ങി. കോപ്പി ബുക്ക് ബാറ്റിങ് ശൈലിയില്‍ നിന്ന് മാറി ബാറ്റ്‌സ്മാന്‍മാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പല ഷോട്ടുകളും പ്രയോഗിച്ചു തുടങ്ങി. അതില്‍ പലതും പിന്നീട് എല്ലാ കളിക്കാരും ഉപയോഗിക്കുന്ന സാധാരണ ഷോട്ടുകളായി പരിണമിച്ചു. റിവേഴ്‌സ് സ്വീപ്പ്, സ്വിച്ച് ഹിറ്റ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് എന്നിവ അവയില്‍ ചിലത് മാത്രം. ഈ ഗണത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ഷോട്ടാണ് ദില്‍ഷന്‍ പ്രയോഗിച്ച് ഹിറ്റാക്കിയ ദില്‍ സ്‌ക്കൂപ്പ്.
ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്ക് താരങ്ങളുടെ പേര് നല്‍കുന്നത് രീതി ലോകത്ത് മിക്ക രാജ്യങ്ങളിലുമുണ്ട്. ആസ്‌ട്രേലിയയിലെ ലോര്‍ഡ്‌സ് സ്‌റ്റേഡിയം, ബ്രാഡ്മാന്‍ ഓവല്‍, ശ്രീലങ്കയിലെ മുത്തയ്യ മുരളീധരന്‍ സ്‌റ്റേഡിയം, വെസ്റ്റ് ഇന്‍ഡീസിലെ സര്‍ വിവ് റിച്ചാര്‍ഡ് സ്‌റ്റേഡിയം, ബ്രയാന്‍ ലാറ സ്‌റ്റേഡിയം എന്നിവ അവയില്‍ ചിലത് മാത്രം. ഇതിഹാസ ക്രിക്കറ്റ് താരങ്ങളുടെ സ്മരണ നിലനിര്‍ത്താനും അവരോടുള്ള ആദരസൂചകമായുമാണ് ഇത്തരത്തില്‍ കളിക്കളങ്ങള്‍ക്ക് കളിക്കാരുടെ പേര് നല്‍കുന്നത്. ക്രിക്കറ്റിന് അതുല്യമായ സംഭാവന നല്‍കിയ താരങ്ങള്‍ കളത്തില്‍ നിന്ന വിരമിച്ചാലും ഇത്തരത്തില്‍ ചിരകാലം സ്മരിക്കപ്പെടുന്നു. അ്രന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീലങ്കയുടെ മുന്‍ നായകന്‍ തിലകരത്‌ന ദില്‍ഷന്റെ പേരില്‍ നാട്ടില്‍ സ്റ്റേഡിയങ്ങളൊന്നും ഉയര്‍ന്നിട്ടില്ല. പക്ഷെ ക്രിക്കറ്റുള്ളിടത്തോളം കാലം ദില്‍ഷന്‍ ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും. ദില്‍ സ്‌കൂപ്പെന്ന വിഖ്യാതമായ ഷോട്ടിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍.
ഫാസ്റ്റ് ബൗളര്‍മാര്‍ക്കും മീഡിയം പേസര്‍മാര്‍ക്കുമെതിരെയാണ് സാധാരണ ദില്‍സ്‌ക്കൂപ്പ് വിജയകരമായി പരീക്ഷിക്കാവുന്നത്. ബോളര്‍ പന്ത് ഡെലിവര്‍ ചെയ്ത് കഴിഞ്ഞാല്‍ വലം കാല്‍ മുന്നിലേക്ക് നീട്ടി, മുട്ടുകുത്തിയിരുന്ന്, കീപ്പര്‍ക്ക് മുകളിളൂടെ പന്ത് ബാറ്റിനാല്‍ ഒരു തളികയിലെന്ന പോലെ കോരിയിടുന്നതാണ് ദില്‍ സ്‌കൂപ്പ്. കീപ്പര്‍ക്കും സ്ലിപ്പ് ഫീല്‍ഡര്‍മാരെയുമെല്ലാം കാഴ്ചക്കാരനായി പന്ത് മുകളിലൂടെ പറക്കും. പന്തെറിയുന്നത് ഫാസ്റ്റ് ബോളര്‍മാര്‍ ആയത് കൊണ്ട് തന്നെ പലപ്പോഴും പന്ത് വിശ്രമിക്കുന്നത് ബൗണ്ടറി ലൈനും കടന്നായിരിക്കും. ചുരുക്കത്തില്‍ ചുളുവില്‍, അനായാസമായി ഒരു ആറ് റണ്‍സ്.
ആറ് ദിവസം നീണ്ട് നില്‍ക്കുന്ന ടെസ്റ്റ് പതിപ്പില്‍ നിന്ന് തുടങ്ങുന്നു ക്രിക്കറ്റ് മത്സരങ്ങളുടെ ചരിത്രം. കാലത്തിനനുസരിച്ച് ക്രിക്കറ്റിന്റെ വകഭേദങ്ങളും മാറിതുടങ്ങി. ഏറ്റവുമൊടുവില്‍ ഏറ്റവും ചെറിയ ഫോര്‍മേറ്റായ ടി- ട്വന്റിയില്‍ എത്തി നില്‍ക്കുന്നു അത്. മാറുന്ന ഫോര്‍മേറ്റിനനുസരിച്ച് ബാറ്റ്‌സ്മാന്മാരുടെ ശൈലികളും മാറി തുടങ്ങി. പുതിയ കളി ആസ്വാദകരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കളിക്കാരും പുതിയ അടവുകള്‍ പയറ്റി തുടങ്ങി. കോപ്പി ബുക്ക് ബാറ്റിങ് ശൈലിയില്‍ നിന്ന് മാറി ബാറ്റ്‌സ്മാന്‍മാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പല ഷോട്ടുകളും പ്രയോഗിച്ചു തുടങ്ങി. അതില്‍ പലതും പിന്നീട് എല്ലാ കളിക്കാരും ഉപയോഗിക്കുന്ന സാധാരണ ഷോട്ടുകളായി പരിണമിച്ചു. റിവേഴ്‌സ് സ്വീപ്പ്, സ്വിച്ച് ഹിറ്റ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് എന്നിവ അവയില്‍ ചിലത് മാത്രം. ഈ ഗണത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ഷോട്ടാണ് ദില്‍ഷന്‍ പ്രയോഗിച്ച് ഹിറ്റാക്കിയ ദില്‍ സ്‌ക്കൂപ്പ്.
പന്തിന്റെ മികവ് പരിഗണിക്കാതെ കളിക്കുന്ന ഷോട്ടാണ് ദില്‍ സ്‌കൂപ്പ്. ഗ്രൗണ്ടില്‍ പ്രയോഗത്തില്‍ വരുത്തുന്നത് കണ്ടാല്‍ മത്സരത്തില്‍ ബൗളര്‍മാര്‍ക്ക് ഒരു പ്രസക്തിയുമില്ലെന്ന് തോന്നും. അത്രമാത്രം ആധികാരികമായിട്ടാണ് ദില്‍ഷന്‍ പലപ്പോഴും ദില്‍സ്‌ക്കൂപ്പ് പായിച്ചിട്ടുള്ളത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കും മീഡിയം പേസര്‍മാര്‍ക്കുമെതിരെയാണ് സാധാരണ ദില്‍സ്‌ക്കൂപ്പ് വിജയകരമായി പരീക്ഷിക്കാവുന്നത്. ബോളര്‍ പന്ത് ഡെലിവര്‍ ചെയ്ത് കഴിഞ്ഞാല്‍ വലം കാല്‍ മുന്നിലേക്ക് നീട്ടി, മുട്ടുകുത്തിയിരുന്ന്, കീപ്പര്‍ക്ക് മുകളിളൂടെ പന്ത് ബാറ്റിനാല്‍ ഒരു തളികയിലെന്ന പോലെ കോരിയിടുന്നതാണ് ദില്‍ സ്‌കൂപ്പ്. കീപ്പര്‍ക്കും സ്ലിപ്പ് ഫീല്‍ഡര്‍മാരെയുമെല്ലാം കാഴ്ചക്കാരനായി പന്ത് മുകളിലൂടെ പറക്കും. പന്തെറിയുന്നത് ഫാസ്റ്റ് ബോളര്‍മാര്‍ ആയത് കൊണ്ട് തന്നെ പലപ്പോഴും പന്ത് വിശ്രമിക്കുന്നത് ബൗണ്ടറി ലൈനും കടന്നായിരിക്കും. ചുരുക്കത്തില്‍ ചുളുവില്‍, അനായാസമായി ഒരു ആറ് റണ്‍സ്. അത് തന്നെയാണ് ദില്‍ സ്‌ക്കൂപ്പിന്റെ വിജയവും. വിജയകരമായി പരീക്ഷിച്ചാല്‍ ഫോറോ സിക്‌സോ ഉറപ്പ്.
യഥാര്‍ത്ഥത്തില്‍ ദില്‍ഷനും മുമ്പേ ഈ ഷോട്ട് ഏതാണ്ട് സമാനമായ രീതിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരീക്ഷിച്ച് വിജയിച്ചിരുന്നു. സിംബാവെയുടെ ഓള്‍റൗണ്ടര്‍ ഡഗ്ലസ് മരിലിയറാണ് ഈ ഷോട്ട് ആദ്യമായി പരീക്ഷിക്കുന്നത്. ബോളിന്റെ ലൈനിനുസരിച്ച് ക്രീസില്‍ നീങ്ങി നിന്ന്, ബാറ്റ് കൊണ്ട് പന്ത് കോരിയിടുന്നതാണ് മരിലിയറുടെ ഷോട്ട്. ഇത്തരത്തില്‍ കോരിയിടുന്ന പന്ത് പറക്കുക ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ ആയിരിക്കും. ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത് ഇന്ത്യയുടെ സഹീര്‍ ഖാന്‍ തുടങ്ങിയവര്‍ക്കെതിരെ മരിലിയന്‍ ഇത് ഫലപ്രദമായി ഉപയോഗിച്ചിരുന്നു. മരിലിയറെയും അദ്ദേഹത്തിന്റെ ഷോട്ടിനെയും ഇന്ത്യക്കാര്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല. 2002ല്‍ ഇന്ത്യ- സിംബാവെ പരമ്പരയിലെ ഒരു ഏകദിനമത്സരത്തില്‍ ഈ ഷോട്ടിലൂടെ മരിലിയര്‍ ഇന്ത്യയെ നാണം കെടുത്തിയിരുന്നു. ഫരീദാബാദില്‍ നടന്ന മത്സരത്തില്‍ ജയിക്കാനായി അവസാന 34 പന്തില്‍ സിംബാവെയ്ക്ക് വേണ്ടത് 65 റണ്‍സ്. ഇന്ത്യ ഏറെക്കുറെ മത്സരം ജയിച്ചെന്ന കരുതിയ നിമിഷം. പക്ഷെ അസാധ്യമായ മികവോടെ മരിലിയര്‍ തന്റെ സ്‌കൂപ്പ് പുറത്തെടുത്തപ്പോള്‍ ഇന്ത്യക്ക് മത്സരം അടിയറ വെക്കേണ്ടി വന്നു.
പക്ഷെ മരിലിയറുടെ പേരില്‍ അറിയപ്പെടാനായിരുന്നില്ല ഈ ഷോട്ടിന്റെ യോഗം. പിന്നീട് ഫലപ്രദമായ രീതിയില്‍ പല തലവണ പ്രയോഗത്തില്‍ വരുത്തി ദില്‍ഷന്‍ ആ ക്രെഡിറ്റ് സ്വന്തമാക്കി. ഇരുവരുടെയും ഷോട്ടിന് നേരിയ വ്യത്യാസം പല വിദഗ്ധരും ചൂണ്ടികാണിക്കുന്നുണ്ട്. മരിലിയര്‍ ഷോട്ടുതിര്‍ക്കുന്നത് പലപ്പോഴും ഫൈന്‍ ലൈഗ്ഗ് ലക്ഷ്യമാക്കിയാണ്. പക്ഷെ ദില്‍ഷന്‍ കീപ്പര്‍ക്ക് മുകളിലൂടെയാണ് പന്ത് കോരിയിടുന്നത്. മരിലിയന്റെ ഷോട്ടിനെക്കാളും കുറച്ച് കൂടി ട്രിക്കി ആണ് ദില്‍ഷന്റെ സ്‌കൂപ്പ്. ദില്‍ സ്‌ക്കൂപ്പ് പായിക്കാന്‍ കുറച്ച് കൂടി കഴിവും റിസ്‌ക്കും ആവശ്യമുണ്ട. അത് കൊണ്ട് തന്നെ മരിലിയറുടെ ഷോട്ടിനെക്കാള്‍ മികച്ചതാണ് ദില്‍സ്‌ക്കൂപ്പെന്ന പക്ഷക്കാരാണ് മിക്ക ക്രിക്കറ്റ് വിദഗ്ധരും.
ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന ഐ.പി.എല്‍ രണ്ടാം സീസണിലാണ് ആദ്യമായി ദില്‍ഷന്‍ ഈ ഷോട്ട് പരീക്ഷിക്കുന്നത്. പിന്നീട് ഇംഗ്ലണ്ടില്‍ നടന്ന ലോകക്കപ്പില്‍ നിരന്തരം ദില്‍ഷന്‍ ഈ ഷോട്ട് പ്രയോഗിച്ചു. ഇതോടെ എല്ലാവര്‍ക്കും ഈ ഷോട്ട് പരിചിതവും പ്രിയങ്കരവുമായി മാറി. അങ്ങിനെ പതുക്കെ ദില്‍ സ്‌ക്കൂപ്പ് എന്ന പേരും വീണു. 39 കാരനായ ദില്‍ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണ്. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച അക്രമണോത്സുക ഓപ്പണിങ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് വിടവാങ്ങുന്നത്. കളിയില്‍ നിന്ന വിരമിക്കുന്നതോടെ പല താരങ്ങളും വിസ്മൃതിയിലാകുന്നത് സ്വാഭാവികമാണ്. പുതിയ കളിക്കാരുടെ പ്രകടനങ്ങളില്‍ പഴയ താരങ്ങള്‍ മനസ്സില്‍ നിന്ന പടിയിറങ്ങി പോവുക തന്നെ ചെയ്യും. ഒരു പക്ഷെ ദില്‍ഷനെന്ന കളിക്കാരനെയും ക്രിക്കറ്റ് പ്രേമികള്‍ വിസ്മരിച്ചേക്കാം. അപ്പോഴും ദില്‍സ്‌ക്കൂപ്പെന്ന ഷോട്ട് ക്രിക്കറ്റുളളിടത്തോളം കാലം നിലനില്‍ക്കും. അതിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ തിലകരത്‌ന ദില്‍ഷനും.