ഈ തീരദേശ വിദ്യാര്‍ഥികള്‍ വ്യത്യസ്തരാണ്; കടലും കടലറിവുകളും പിന്നെ, കോസ്റ്റല്‍ സ്റ്റുഡന്റ്സ് കള്‍ച്ചറല്‍ ഫോറവും
പ്രളയകാലത്ത് കേരളത്തിന് രക്ഷകരായെത്തിയത് മല്‍സ്യത്തൊഴിലാളികളാണ്. ഓഖി ദുരന്തകാലത്തും എന്ത് ചെയ്യണമെന്നറിയാതെ പൊലീസും കോസ്റ്റ്ഗാര്‍ഡും നോക്കിനില്‍ക്കെ ഉള്‍ക്കടലില്‍ നിന്നും ഉറ്റവരെയും ഉടയവരെയും കരക്കെത്തിച്ചതും മല്‍സ്യത്തൊഴിലാളികളായിരുന്നു. എന്നാല്‍ ഇവരുടെ പരമ്പരാഗത അറിവുകളെയും കടലറിവുകളെയും കേരളം ഇന്നേവരെ പ്രയോജനപ്പെടുത്തിയിട്ടേ ഇല്ല.
കടപ്പുറം ഭാഷയും സംസ്‌ക്കാരവും ഇപ്പോഴും അപരിഷ്‌കൃതമാണെന്നു കരുതുന്ന പൊതുബോധമാണ് അതിനു കാരണം. എന്നാല്‍ ഈ പൊതുബോധത്തെ ചോദ്യം ചെയ്തുകൊണ്ട് കടലിനെയും മല്‍സ്യത്തൊഴിലാളികളെയും മുഖ്യധാരയില്‍ അടയാളപ്പെടുത്തുന്നതിനു വേണ്ടി പരിശ്രമിക്കുന്ന വിദ്യാര്‍ഥി കൂട്ടായ്മയുണ്ട് തിരുവനന്തപുരത്ത്. കോസ്റ്റല്‍ സ്റ്റുഡന്റ്സ് കള്‍ച്ചറല്‍ ഫോറം.
ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം