അമിത്ഷായെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്; അമിത്ഷായ്ക്കും സ്മൃതി ഇറാനിക്കുമെതിരായ വാര്‍ത്ത മുന്‍നിര മാധ്യമങ്ങളില്‍ നിന്നും പിന്‍വലിപ്പിച്ച് കേന്ദ്രത്തിന്റെ സെന്‍സറിങ്
India
അമിത്ഷായെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്; അമിത്ഷായ്ക്കും സ്മൃതി ഇറാനിക്കുമെതിരായ വാര്‍ത്ത മുന്‍നിര മാധ്യമങ്ങളില്‍ നിന്നും പിന്‍വലിപ്പിച്ച് കേന്ദ്രത്തിന്റെ സെന്‍സറിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th July 2017, 2:18 pm

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുമെതിരായ വാര്‍ത്ത മുന്‍നിര മാധ്യമങ്ങളില്‍ നിന്നും പിന്‍വലിപ്പിച്ച് കേന്ദ്രത്തിന്റെ നടപടി.

അമിത്ഷായുടെ സ്വത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 300 ശതമാനം വര്‍ധിച്ചുവെന്ന വാര്‍ത്തകളാണ് പ്രസിദ്ധീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ടൈംസ് ഓഫ് ഇന്ത്യയുടെ അഹമ്മദാബാദ് എഡിഷനില്‍ നിന്നും ഡി.എന്‍.എയുടെയും സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായത്.


Dont Miss നിയസഭയില്‍ ചാവേറായി പൊട്ടിത്തെറിക്കണം; ഒരൊറ്റ സി.പി.ഐ.എം നേതാക്കളേയും ബാക്കിവെക്കരുത്; ഫേസ്ബുക്കില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആഹ്വാനം


പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കാതെയാണ് വാര്‍ത്തകള്‍ പിന്‍വലിച്ചത്. ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സമ്പത്ത് 2012 മുതല്‍ 2017 വരെ 300 ശതമാനം വര്‍ധിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഡിഗ്രി സംബന്ധിച്ച വാര്‍ത്തയും വെബ്സൈറ്റുകളില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. ബികോം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് സമൃതി ഇറാനി ഇപ്പോള്‍ നല്‍കിയിരിക്കുന്ന സത്യവാങ് മൂലം.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കുമ്പോള്‍ ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും 1994 ല്‍ ബികോം പൂര്‍ത്തിയാക്കിയെന്നായിരുന്നു സ്മൃതി ഇറാനി നല്‍കിയ സത്യവാങ് മൂലത്തിലുണ്ടായിരുന്നത്.

2011 ലും ഇതേ വിദ്യാഭ്യാസ യോഗ്യതയാണ് സ്മൃതി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1996 ല്‍ ല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എ പൂര്‍ത്തിയാക്കിയെന്നായിരുന്നു സ്മൃതി അവകാശപ്പെട്ടിരുന്നത്. ഈ വാര്‍ത്തയും പിന്നീട് പിന്‍വലിക്കുകയായിരുന്നു. അതേസമയം വാര്‍ത്ത പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന നിലപാടാണ് ടൈംസ് ഓഫ് ഇന്ത്യ സ്വീകരിച്ചത്.

അമിത്ഷായുടെ സ്വത്ത് സംബന്ധിച്ച വിവരവും സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയും ഇരുവരും ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. 2007 ലും 2012 ലും അമിത്ഷാ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ സമ്പത്ത് 6 കോടിയായി ഉയര്‍ന്നതായായിരുന്നു കാണിച്ചിരുന്നത്.