| Thursday, 26th September 2019, 1:38 pm

സാമ്പത്തിക മാന്ദ്യം കാരണം ജോലി പോയി; രണ്ടുമാസത്തിനിടെ സൂറത്തില്‍ ആത്മഹത്യ ചെയ്തത് അഞ്ച് വ്യാപാരികളെന്ന് സൂറത്ത് ഡയമണ്ട് അസോസിയേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാമ്പത്തിക മാന്ദ്യം കാരണം സൂറത്തില്‍ കഴിഞ്ഞ ആറുമാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ച് വ്യാപാരികളെന്ന് സൂറത്ത് ഡയമണ്ട് അസോസിയേഷന്‍.

‘ കട പൂട്ടിയശേഷം എന്തെങ്കിലും ജോലി കണ്ടെത്താന്‍ അദ്ദേഹം നാടുമുഴുവന്‍ ചുറ്റി. ചില ദിവസങ്ങളില്‍ 2000 രൂപവരെ കിട്ടും. മിക്ക ദിവസങ്ങളിലും 500 രൂപ മാത്രമാണ് കിട്ടിയത്. കുട്ടികളും ബന്ധുക്കളുമൊക്കെയുള്ള കുടുംബം ഈ ചിലവില്‍ നടത്തികൊണ്ടുപോകുകയെന്നത് ബുദ്ധിമുട്ടാണ്. ഇപ്പോള്‍ അദ്ദേഹം ഞങ്ങളെ വിട്ടുപോയി. തയ്യല്‍ ജോലി ചെയ്താണ് ഞാനിപ്പോള്‍ കുടുംബം നോക്കുന്നത്. പക്ഷേ വലിയ നേട്ടമൊന്നും ഇതുകൊണ്ടില്ല.’ ആത്മഹത്യ ചെയ്ത വ്യാപാരികളിലൊരാളുടെ ഭാര്യ നിതാബെന്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2018 സെപ്റ്റംബറിനും ഒക്ടോബറിനും ഇടയില്‍ പത്ത് തൊഴിലാളികളാണ് സൂറത്തില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ അഞ്ചുപേര്‍ കൂടി ആത്മഹത്യ ചെയ്തു. ആത്മഹത്യയില്‍ തൊഴിലില്ലായ്മയും, സാമ്പത്തിക പ്രശ്‌നങ്ങളും കാരണമായി സൂചിപ്പിക്കാന്‍ പൊലീസുകാര്‍ തയ്യാറാവുന്നില്ലെന്ന് സൂറത്ത് ഡയമണ്ട് അസോസിയേഷന്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ കാരണം ആത്മഹത്യ നടന്നതായി ഒരു റിപ്പോര്‍ട്ടുമില്ല. തൊഴിലില്ലായ്മയാണ് വീട്ടിലെ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നത്.’ സൂറത്ത് ഡയമണ്ട് അസോസിയേഷന്‍ പ്രസിഡന്റ് ജയ്‌സുഖ് ഗജേര പറഞ്ഞു.

We use cookies to give you the best possible experience. Learn more