ഫ്രഞ്ച് ലീഗിൽ മത്സരങ്ങൾ കൂടുതൽ മുറുകുകയാണ്. ലീഗ് പകുതിയോളം പൂർത്തിയാകുമ്പോൾ ലീഗ് ടൈറ്റിൽ സ്വന്തമാക്കാൻ ഒരു ടീമിനും വ്യക്തമായ ആധിപത്യമില്ല.
എന്നാൽ ലീഗിലെ ഫേവറൈറ്റ്സുകളും ലീഗ് ചാമ്പ്യൻമാരാകും എന്ന് ഫുട്ബോൾ വിദഗ്ധരും ആരാധകരും ഒരു പോലെ കണക്കുകൂട്ടുന്ന ക്ലബ്ബുമായ പി.എസ്.ജി തിങ്കളാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 1:15ന് റെന്നെസുമായാണ് അടുത്തതായി മത്സരിക്കുന്നത്.
എന്നാൽ പി.എസ്.ജിയെ പിടിച്ചു നിർത്താൻ വ്യക്തമായ തന്ത്രങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് മുമ്പ് അവരെ സമനിലയിൽ തളച്ച ഫ്രഞ്ച് ക്ലബ്ബായ റെയിംസ് കോച്ച് വില്യം സ്റ്റിൽ.
യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കോച്ച് എന്ന വിളിപ്പേരുള്ള 30കാരനായ വില്യം സ്റ്റിൽ പി.എസ്.ജിയുടെ പേര് കേട്ട മുന്നേറ്റ നിരയെ തളക്കാനുള്ള മാർഗങ്ങൾ ഡെയ്ലി മെയിലിനോടാണ് വിശദീകരിച്ചത്.
“അവരെ നിരന്തരം ശല്യപ്പെടുത്തുക എന്ന തന്ത്രമാണ് ഞങ്ങൾ പ്രയോഗിച്ചത്. നിരന്തരം അവരെ പ്രസ്സ് ചെയ്ത് കൊണ്ടിരിക്കുക, അത്യാവശ്യഘട്ടങ്ങളിൽ ഫൗൾ ചെയ്യാൻ മടിക്കാതിരിക്കുക, അവരെ ശാരീരികമായി തടയാൻ ശ്രമിക്കുക എന്നിങ്ങനെ അവരുടെ സുഗമമായ കളി തടസ്സപ്പെടുത്താനാണ് ഞങ്ങൾ ശ്രമിച്ചത്.
എംബാപ്പെക്ക് ഒരു തരി സ്ഥലം പോലും കളിക്കാനായി ഞങ്ങൾ അനുവദിച്ചു കൊടുത്തില്ല. എന്തെങ്കിലും ഒരു ചെറിയ ഫൗൾ അവർ ചെയ്‌താൽ അത് റഫറിയുടെ മുന്നിൽ പെരുപ്പിച്ച് കാട്ടി ഫൗളിന് അപ്പീൽ ചെയ്യാനും ഞങ്ങൾ മടിച്ചില്ല. ഏതൊക്കെ രീതിയിൽ അവരെ വെറുപ്പിക്കാമോ ആ വഴിയെല്ലാം ഞങ്ങൾ സ്വീകരിച്ചു. അങ്ങനെ ഞങ്ങൾ അവരെ തടഞ്ഞു,’വില്യം സ്റ്റിൽ പറഞ്ഞു.
മത്സരത്തിൽ നെയ്മർ, എംബാപ്പെ, മെസി, റാമോസ് മുതലായ സൂപ്പർ താരങ്ങൾ അടങ്ങിയ പാരിസ് ക്ലബ്ബിന്റെ മുന്നേറ്റ നിരയെ റെയിംസിന്റെ പ്രതിരോധ നിര താരങ്ങൾ അനങ്ങാൻ സമ്മതിച്ചിരുന്നില്ല.
നിലവിൽ 18 മത്സരങ്ങളിൽ നിന്നും 24 പോയിന്റുമായി ലീഗ് വണ്ണിൽ പതിനൊന്നാം സ്ഥാനത്താണ് റെയിംസ്. ലീഗിൽ ആദ്യ നാല് സ്ഥാനത്തേത്താൻ ക്ലബ്ബിന് വലിയ സാധ്യതകളൊന്നുമില്ലെങ്കിലും തരം താഴ്ത്തൽ ഭീഷണി ഒഴിവാക്കാൻ സാധിച്ചേക്കും.
എന്നാൽ റെന്നിസിനെതിരെയുള്ള കളിയിൽ എംബാപ്പെ കളിക്കുന്നതിനെക്കുറിച്ച് ഇത് വരേക്കും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ മെസിയും നെയ്മറും മത്സരത്തിന് ആദ്യ ഇലവനിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.
Content Highlights:Stopping Messi, Mbappe and Neymar is very simple; Coach