Big Buy
"ദയവായി ഞങ്ങളുടെ കോണ്ടം ഉപയോഗിക്കരുത്" സിംഗപ്പൂരുകാരോട് മാപ്പപേക്ഷിച്ച് ഡ്യൂറക്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th August 2015, 4:22 pm

തങ്ങളുടെ കമ്പനിയുടെ കോണ്ടം ഉപയോഗിക്കരുതെന്ന് സിംഗപ്പൂരിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തുകൊണ്ടുള്ള പ്രമുഖ കോണ്ടം നിര്‍മ്മാതാക്കളായ ഡ്യുറക്‌സിന്റെ പരസ്യം വലിയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ആഗസ്റ്റ് 9ന് രാജ്യത്തിന്റെ സുവര്‍ണജൂബിലി ദിവസത്തില്‍ ഒരു സിംഗപൂര്‍ ദിനപത്രത്തിലാണ് ഡ്യൂറക്‌സ് മാപ്പ് ചോദിച്ചുകൊണ്ടുള്ള കത്ത് പ്രസിദ്ധീകരിച്ചത്. സിംഗപ്പൂരിലെ ജനനനിരക്ക് കുറഞ്ഞതില്‍ തങ്ങളും പങ്കാളികളാകാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഡ്യൂറക്‌സിന്റെ മാപ്പപേക്ഷ.

എന്നാല്‍ തങ്ങളുടെ ബ്രാന്‍ഡിന്റെ കാര്യക്ഷമത ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയായായിരുന്നു കമ്പനിയുടെ ഈ മാപ്പപേക്ഷ. തങ്ങളുടെ ഉല്‍പ്പന്നം മികച്ച ഗുണനിലവാരമുണ്ടെന്ന് കാലം തെളിയിച്ചുവെന്ന സന്ദേശം ഓരോ വീടുകളിലേക്കുമെത്തിക്കാവുനുള്ള വിദഗ്ദമായ ശ്രമം. അമ്പത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ജനന നിരക്കിലുണ്ടായ ക്രമാതീതമായ കുറവിന് പിന്നില്‍ തങ്ങളുടെ പങ്കുണ്ടെന്നും. “അത് ഞങ്ങളുടെ ലക്ഷ്യമായിരുന്നില്ല” എന്നും കാണിച്ച് കമ്പനി ക്ഷമ ചോദിക്കുന്നു.

ഈ “തെറ്റ്” തിരുത്തുന്നതിനായി രാജ്യത്തിന്റെ സുവര്‍ണ ജൂബിലി അവസരത്തില്‍ തങ്ങളുടെ ജനന നിയന്ത്രണ ഉല്‍പന്നങ്ങളെല്ലാം ഒഴിവാക്കണമെന്ന് രാജ്യത്തെ എല്ലാ ദമ്പതികളോടും കമ്പനി ആവശ്യപ്പെടുന്നു

Durex-Apoloഡ്യൂറക്‌സിന്റെ കത്ത് ഇങ്ങനെ,

എല്ലാ സിംഗപ്പൂകാരോടും ഡ്യൂറക്‌സ് ക്ഷമചോദിക്കുന്നു,

കഴിഞ്ഞ 50 വര്‍ഷമായി സിംഗപ്പൂര്‍ സമ്പത് വ്യവസ്ഥയ്ക്ക് ദ്രുതഗതിയിലുള്ള വളര്‍ച്ചയാണുണ്ടാകുന്നത്. എന്നാല്‍ രാജ്യത്തിന്റെ ജനന നിരക്കില്‍ ഭയങ്കരമായ ഇടിവും സംഭവിക്കുന്നു.

ഒരുപക്ഷെ ഈ പ്രശ്‌നത്തിന് പിന്നില്‍ ഞങ്ങളായിരിക്കാം കാരണക്കാരെന്ന് ഞങ്ങള്‍ കരുതുന്നു.

ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കാണ് ഞങ്ങള്‍ എല്ലായിപ്പോഴും പ്രാധാന്യം നല്‍കിയിരുന്നത്.  അതുകൊണ്ടു തന്നെ ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്‍മയും സൗകര്യവും ഉപഭോക്താക്കളിലെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

എന്നാല്‍ ഈ ആത്മവിശ്വാസം രാജ്യത്തെ ജനനനിരക്കിന്റെ ഇടിവ് ത്വരിതഗതിയിലാക്കിയെന്ന്  ഞങ്ങളുടെ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഇത് ഞങ്ങളുടെ ഒരു ലക്ഷ്യമമായിരുന്നില്ലെന്ന് പൊതുജനങ്ങളോട് ഞങ്ങള്‍ പറയാനാഗ്രഹിക്കുന്നു. ഈ പുതിയ വിവരത്തിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ നിങ്ങളോട് മാപ്പയഭ്യര്‍ത്ഥിക്കുകയാണ്.

ഒരു സ്വയം വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഈ പ്രശ്‌നത്തിനൊരു നടപടിയെടുക്കാന്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ സുവര്‍ണ ജൂബിലി ദിനത്തോനുബന്ധിച്ച് ആഗസ്റ്റ് 9 മുതല്‍ എല്ലാ ദമ്പതികളും ഞങ്ങളുടെ ജനന നിയന്ത്രണ ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.

നിങ്ങളുടെ സഹായത്തോടെയും പിന്തുണയേടെയും ഞങ്ങള്‍ക്ക് ഈ നിര്‍ഭാഗ്യകരമായ അവസ്ഥ പരിഹരിക്കാന്‍ കഴിയും.

സുവര്‍ണ ജൂബിലി ദിനത്തില്‍ ഐശ്വര്യത്തെ ആശ്ലേഷിക്കാന്‍ സിംഗപ്പൂരിനായുള്ള ഒരു അവസരമാണിത്. സെന്റുകളിലും ഡോളറിലുമല്ല ഐശ്വര്യം അളക്കപ്പെടുന്നത്. ഡയപേഴ്‌സിലും ബേബി സ്‌ട്രോളേഴ്‌സിലുമാണ്.

സിംഗപ്പൂര്‍, മുന്നോട്ട് പോവുക, ഈ ഗോള്‍ഡന്‍ ജൂബിലിയില്‍ സ്‌നേഹം പങ്കുവെക്കൂ

സ്‌നേഹത്തോടെ ഡ്യൂറക്‌സ്

ഡ്യൂറക്‌സ്

അതേസമയം ഇത്തരത്തില്‍ വ്യത്യസ്ഥങ്ങളായ പരസ്യ മുറകള്‍ “ഡ്യൂറക്‌സ്” ആദ്യമായല്ല പ്രയോഗിക്കുന്നത്.

ഇത്തരത്തില്‍ വ്യത്യസ്ഥങ്ങളായ ചില ഡ്യൂറക്‌സ് പരസ്യങ്ങളാണ് താഴെ

Durex-1


Durex-2


Durex-3


ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനെതന്നെ വെച്ച് നിര്‍മ്മിച്ച് ഈ പരസ്യം കണ്ടതായി ഓര്‍ക്കുന്നില്ലേ?