| Friday, 1st November 2013, 6:00 am

ബ്രിട്ടനില്‍ പുതിയ പത്ര നിയമം പാസാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബ്രിട്ടന്‍: ബ്രിട്ടനില്‍ പുതിയ പത്ര നിയമം പാസാക്കി. പത്ര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കൂടുതല്‍ കര്‍ക്കശമായ നിയമമാണ് പുതുതായി കൊണ്ടുവന്നിരിക്കുന്നത്.

പുതിയ നിയമത്തിലൂടെ പത്രങ്ങളുടെ അപവാദ പ്രചരണം നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.

പത്ര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതാണ് പുതിയ നിയമമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ പുതിയ നിയമത്തിനെതിരെ പത്ര സ്ഥാപനങ്ങള്‍ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

ബ്രിട്ടനില്‍ കൊല്ലപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ ഹാക്ക് ചെയ്ത പത്ര സ്ഥാപനത്തിന്റെ പങ്ക് വെളിപ്പെട്ടതോടെയാണ് പുതിയ നിയമം കൊണ്ട് വന്നത്. പത്രങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ പുതിയ നിയമത്തില്‍ അവസരമുണ്ടാകും.

പുതിയ നിയമത്തിനെതിരെ പത്രങ്ങള്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ വിധി ലഭിച്ചില്ല. പുതിയ നിയമത്തില്‍ പത്ത് കോടി രൂപ വരെ പത്രങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള വകുപ്പുകളുണ്ട്.

പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പാര്‍ട്ടിയുള്‍പ്പെടെ മൂന്ന് പാര്‍ട്ടികളും പുതിയ നിയമത്തെ പിന്തുണച്ചു.

We use cookies to give you the best possible experience. Learn more