| Sunday, 30th September 2018, 8:48 pm

ഇനിയെങ്കിലും അവസാനിപ്പിക്കൂ, ഈ അപമാനിക്കല്‍' കരഞ്ഞുപറഞ്ഞ് യു.പിയില്‍ പൊലീസ് മര്‍ദിച്ച പെണ്‍കുട്ടിയുടെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖനൗ: “”ഇനിയെങ്കിലും എന്‌റെ മകളെ അപമാനിക്കുന്നത് അവസാനിപ്പിച്ചുകൂടെ”” എന്നുചോദിച്ച് സഹപാഠിയെ അപ്പാര്‍ട്‌മെന്റില്‍ പോയികണ്ടതിന് നാട്ടുകാരും പൊലീസും മര്‍ദിച്ച പെണ്‍കുട്ടിയുടെ അമ്മ രംഗത്ത് വന്നിരിക്കുകയാണ്. സുഹൃത്തായ യുവാവ് മുസ്‌ലിമായതിനാല്‍ മാത്രമാണ് ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിക്ക് സമൂഹത്തില്‍ നിന്നും പൊലീസില്‍ നിന്നും ഇത്ര ക്രൂരത നേരിടേണ്ടി വന്നതെന്ന് അമ്മ പറയുന്നു.

വിശ്വഹിന്ദു പരിഷത്തിന്‌റെ ആളുകള്‍ മര്‍ദിച്ചവശയാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ പൊലീസിന് കൈമാറിയത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഇത്രയും ഹിന്ദുക്കളുളളപ്പോള്‍ നിനക്ക് മുസ്‌ലിമിനോടാണോ സ്നേഹം എന്നുപറഞ്ഞ് വനിതാപൊലീസ് ആക്രോശിക്കുകയും അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യകത്മായിരുന്നു.

ALSO READ:വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് മകളെ കൂട്ടികൊണ്ടുപോകാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെയും വി.എച്ച്.പിക്കാരുണ്ടായിരുന്നുവെന്ന് അമ്മ പറയുന്നു. സ്റ്റേഷനികത്തിട്ടും മകളേയും യുവാവിനേയും മര്‍ദിച്ചതായും തന്റെ മുന്നിലിട്ട് വി.എച്ച്.പി പ്രവര്‍ത്തകര്‍ മകളെ അപമാനിക്കാന്‍ ശ്രമിച്ചെന്നും അമ്മ പറയുന്നു.

മകളെ ഞങ്ങള്‍ക്കൊപ്പം വിടാന്‍ തയ്യാറായ പൊലീസ് യുവാവിനെതിരെ പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചെന്നും പറയുന്നു. അവന്‍ മുസ്ലീം  ആയതിനാലാണ് പൊലീസ് അങ്ങിനെ പെരുമാറിയതെന്ന് പറഞ്ഞ അമ്മ പരാതി നല്‍കാന്‍ വിസമ്മതിച്ചതോടെ ശകാര വാക്കുകള്‍ വര്‍ധിച്ചെന്നും പറഞ്ഞു.യുവാവിനെതിരെ പീഡനത്തിന് കേസ് കൊടുക്കാനാണ് അവര്‍ ആവശ്യപ്പെട്ടതെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

സംഭവത്തില്‍ പ്രതികളായ നാലു പൊലീസുകാരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരക്പൂരിലേക്ക് സ്ഥലം മാറ്റി.എന്നാല്‍ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more