ന്യൂദല്‍ഹി: ഉന്നത വിദ്യാഭ്യാസ വായ്പയ്‌ക്കെതിരെ ആസൂത്രണ കമ്മീഷന്‍ രംഗത്ത്. വായ്പകള്‍ക്ക് ബജറ്റില്‍ നിര്‍ദേശിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിംഗ് അലുവാലിയ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ തിരിച്ചടവ് ശേഷി പരിഗണിച്ചായിരിക്കണം വായ്പ അനുവദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
” യൂണിവേഴ്‌സിറ്റിക്കും വിദ്യാര്‍ത്ഥികള്‍ക്കും വായ്പ നല്‍കുന്നത് അവസാനിപ്പിക്കുക. സാമ്പത്തിക നിലമെച്ചപ്പെട്ട യൂണിവേഴ്‌സിറ്റിയിലേക്ക് അപ്പോള്‍ അവര്‍ പോകും. ” ഒരു പരിപാടിക്കിടെ മൊണ്ടേക് സിംഗ് പറഞ്ഞു.
പ്രാഥമിക, സെക്കന്ററി മേഖലയില്‍ കൂടുതല്‍ പണം ചിലവഴിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയിലെ നിക്ഷേപം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ബാങ്കുകള്‍ വായ്പ അനുവദിക്കാന്‍ തയ്യാറാകണമെന്ന കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ പ്രസ്താവയ്ക്ക് തൊട്ടുപുറകെയാണ് അലുവാലിയയുടെ പരാമര്‍ശം.