| Sunday, 25th April 2021, 5:38 pm

തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും നല്‍കരുത്; മോദിയ്ക്ക് കത്തെഴുതി പളനിസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ നിന്ന് ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ഓക്‌സിജന്‍ നല്‍കരുതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ഇക്കാര്യമാവശ്യപ്പെട്ട് പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു.

നേരത്തെ ശ്രീപെരുമ്പത്തൂരിലെ പ്ലാന്റില്‍ നിന്ന് 80 മെട്രിക് ടണ്‍ ഓക്‌സിജന്‍ വീതം ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാടിന് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമാണെന്ന് പളനിസ്വാമി പറഞ്ഞു.

നിലവില്‍ 450 മെട്രിക് ടണ്ണിന്റെ കുറവ് തമിഴ്‌നാട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 220 മെട്രിക് ടണ്‍ ഓക്‌സിജനാണ് തമിഴ്‌നാടിന് ഇപ്പോള്‍ അനുവദിക്കുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്‌സിജന്റെ ആവശ്യകത ചെന്നൈ നഗരത്തില്‍ കൂടിവരികയാണെന്നും, ശ്രീപെരുമ്പത്തൂര്‍ പ്ലാന്റിലെ ഓക്‌സിജന്‍ തമിഴ്‌നാടിന് തന്നെ ആവശ്യമാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Stop diverting oxygen from Tamil Nadu to other states, Palaniswami writes to PM Modi

We use cookies to give you the best possible experience. Learn more