Karnataka
നിങ്ങള്‍ ബി.ജെ.പി ഏജന്റിനെപ്പോലെ പെരുമാറരുത്; പൊലീസ് കമ്മീഷണറോട് ഡി.കെ ശിവകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 21, 04:24 am
Friday, 21st August 2020, 9:54 am

ബെംഗളൂരു: കര്‍ണാടകയിലെ ഡി.ജെ ഹള്ളി കലാപത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് മേല്‍ കുറ്റം ചുമത്താനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ഇതിനായി പൊലീസിന് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറ്റി പൊലീസ് കമ്മീഷണര്‍ ബി.ജെ.പി ഏജന്റിനെ പോലെയാണ് പെരുമാറുന്നതെന്നും ഡി.കെ പറഞ്ഞു.

‘കലാപത്തിന് കാരണം പൊലീസ് സംവിധാനത്തിന്റെ പരാജയമാണ്. അല്ലാതെ കോണ്‍ഗ്രസല്ല. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം കോണ്‍ഗ്രസുകാരെ കരിവാരി തേക്കാനാണ് പൊലീസ് ശ്രമിക്കുന്നത്’, ഡി.കെ ശിവകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ പൊലീസിന് സത്യസന്ധമായി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നെന്നും എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തുമ്പോഴെല്ലാം സംസ്ഥാനത്തിന്റെ മുഖം വികൃതമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൊലീസിന്റെ മനോവീര്യം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമ്മൈ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Hughlight: D.K. Shivakumar to Bengaluru police commissioner