| Monday, 12th April 2021, 10:31 pm

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലേറ്; വേദിയില്‍ നിന്നിറങ്ങി ധര്‍ണയിരുന്ന് ചന്ദ്രബാബു നായിഡു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുപ്പതി: തിരുപ്പതിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവേ ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡുവിന് നേരെ കല്ലേറ് നടന്നതായി ആരോപണം.

ഏപ്രില്‍ 17 ന് തിരുപ്പതി പാര്‍ലമെന്ററി നിയോജകമണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുകയായിരുന്നു ചന്ദ്രബാബു നായിഡു.

സംഭവത്തില്‍ ഒരു ടി.ഡി.പി പ്രവര്‍ത്തകന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡു വേദിയില്‍ നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ധര്‍ണയില്‍ ഇരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Stones pelted at ex-Andhra Pradesh CM Chandrababu Naidu during public meeting in Tirupati

We use cookies to give you the best possible experience. Learn more