കോയമ്പത്തൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്വാഗതം ചെയ്യാന്‍ കടകളടച്ച് ഘോഷയാത്രയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ കല്ലേറ്.
ആദിത്യനാഥിനെ സ്വാഗതം ചെയ്യാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ഘോഷയാത്രക്കിടെയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ ഒരു കൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ കടകള്‍ക്ക് നേരെ കല്ലെറിഞ്ഞത്.
അതേസമയം, സംഭവത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വാനതി ശ്രീനിവാസനെതിരെ നടപടിയെടുക്കണമെന്നും കോയമ്പത്തൂര്‍ സൗത്ത് നിയോജകമണ്ഡലത്തില്‍ ഏപ്രില്‍ 6 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ ജില്ലാ കളക്ടര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു.
മോട്ടോര്‍ സൈക്കിള്‍ ഘോഷയാത്ര നടത്താന്‍ ബി.ജെ.പിയും ഹിന്ദു മുന്നണി പ്രവര്‍ത്തകരും അനുമതി നേടിയിട്ടില്ലെന്നും അതുവഴി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്നും ഇവര്‍ ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക