ഓഹരി വിപണിയില്‍ നഷ്ടം
Big Buy
ഓഹരി വിപണിയില്‍ നഷ്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st August 2014, 11:35 pm

[]കൊച്ചി:  കനത്ത വില്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പു കുത്തി. ബോംബെ ഓഹരി സൂചിക (സെന്‍സെക്‌സ്) 192 പോയിന്റ് താഴ്ന്ന്  25,894ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ദേശീയ ഓഹരി സൂചിക (നിഫ്റ്റി)  70 പോയിന്റ്
നഷ്ടത്തോടെ 7,721ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ജൂലായിലെ അവധി വ്യാപാര കരാറുകള്‍ അവസാനിച്ചതാണ് നിക്ഷേപകരെ ഓഹരികള്‍ വിറ്റുമറിച്ചുള്ള ലാഭമെടുക്കലിലേക്ക് നയിച്ചത്.
മാരുതി സുസുക്കി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് ഇന്നലെ ബോംബെ ഓഹരി സൂചികയില്‍ കനത്ത നഷ്ടം രേഖപ്പെടുത്തിയ പ്രധാന കമ്പനികള്‍.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ െ്രെതമാസത്തില്‍ ഈ കമ്പനികള്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടിരുന്നു.ഐ.സി.ഐ.സി.ഐ ബാങ്ക് മൂന്ന് ശതമാനവും മാരുതി സുസുക്കി 21 ശതമാനവും ലാഭമാണ് കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ നേടിയത്.

എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, എച്ച്.സി.എല്‍ ടെക്‌നോളജീസ്, എല്‍ ആന്‍ഡ് ടി എന്നിവയാണ് ഇന്നലെ സെന്‍സെക്‌സില്‍ നഷ്ടം നേരിട്ട മറ്റ് പ്രമുഖ കമ്പനികള്‍.

അതേസമയം, ഡോളറിനെതിരെ രൂപ ഇന്നലെ കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് വീണു. 48 പൈസ ഇടിഞ്ഞ് 60.55ലാണ് രൂപ ഇന്നലെ വ്യാപാരം പൂര്‍ത്തിയാക്കിയത്.