[] ഇറാഖ് പ്രതിസന്ധിയുടെ കരിനിഴല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും വീണു. ഓഹരി-നാണ്യ വിപണികളില്‍ ഇന്ന് ഉച്ചയോടെ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 300 പോയിന്റും നിഫ്റ്റി 100 പോയിന്റുമാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയിലിന്റെ വില കുതിച്ചുയര്‍ന്നു.
ഇറാഖ് പ്രതിസന്ധിയെ തുടര്‍ന്ന് സ്വര്‍ണ വിലയിലും വര്‍ധന രേഖപ്പെടുത്തി.1000 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്.രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 50 പോയിന്റ് വരെ നഷ്ടത്തിലായിരുന്നു സെന്‍സെക്‌സ്.നിഫ്റ്റിയും 15 പോയിന്റ് നഷ്ടത്തിലായിരുന്നു.
എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച കനത്ത നഷ്ടം നേരിട്ട എണ്ണക്കമ്പനികള്‍ ഇന്നലെ മുതല്‍ തിരിച്ചുവരവു തുടങ്ങി.ഒ.എന്‍.ജി.സി, ബി.പി.സി.എല്‍, ടെക്, മിഡ്ക്യാപ്പ് എന്നീ ഓഹരികളും നഷ്ടം വീണ്ടെടുത്തു.
വ്യാപാരം പുരോഗമിക്കുമ്പോള്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും നഷ്ടപ്പെട്ട പോയിന്റുകള്‍ തിരിച്ചെടുത്തെങ്കിലും വിപണികള്‍ വീണ്ടും നഷ്ടത്തിലേക്ക് പോയി.