| Thursday, 23rd May 2019, 12:36 pm

റിലയന്‍സിന്റെ ഷെയറുകളുടെ വില കുതിക്കുന്നു; ബി.ജെ.പി മുന്നേറ്റം പ്രതിഫലിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാകും എന്ന വാര്‍ത്ത പുറത്തു വരുന്നതോട് കൂടി സ്‌റ്റോക്ക് മാര്‍ക്കറ്റുകളില്‍ വന്‍ കുതിപ്പ്.റിലയന്‍സിന്റെ ഹെവിവെയ്റ്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആന്റ് ഭാരത് പെട്രോളിയം ഷെയറുകള്‍ക്ക് വില കുത്തനെ ഉയരുന്നു.

സെന്‍സെക്‌സ് 40000 കടന്നു. നിഫ്റ്റി 12000 റെക്കോഡ് പോയിന്റില്‍ എത്തുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എസ്. ആന്റ് പി ബി.എസ്.ഇ സെന്‍സെക്‌സ് 791 പോയിന്റിലാണ് എത്തിനില്‍ക്കുന്നത്.

രാജ്യത്തെ പ്രധാന സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികകള്‍ എല്ലാം ഇന്ന് റെക്കോഡ്  പോയിന്റുകളിലാണ് എത്തിനില്‍ക്കുന്നത്. വില്പന വളരെ വ്യാപകമായി കാണാന്‍ കഴിയുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബാങ്കിങ്ങ് മേഖലയിലാണ് ഏറ്റവും ഷെയറുകള്‍ വില്‍ക്കപ്പെട്ടതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.നിഫ്റ്റി ബാങ്ക് ഇന്‍ഡക്‌സ് 31000 കടന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്. സി , ലാര്‍സണ്‍ ആന്റ് ടൗബ്രോ, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ ഷെയറുകളുടെ വില്‍പ്പനയാണ് കുതിക്കുന്നത്.

We use cookies to give you the best possible experience. Learn more