പണം തരൂ.. ഞങ്ങള്‍ കലാപങ്ങളുണ്ടാക്കിത്തരാം
Dool Talk
പണം തരൂ.. ഞങ്ങള്‍ കലാപങ്ങളുണ്ടാക്കിത്തരാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st September 2012, 12:51 pm

മത ന്യൂനപക്ഷങ്ങള്‍, ദലിതര്‍, സ്ത്രീകള്‍, അന്യദേശ തൊഴിലാളികള്‍ മുതലായ പ്രാന്തവല്‍ക്കരിക്കപ്പെടുന്നവരെല്ലാം ഇവരുടെ കടുത്ത ആക്രമണങ്ങള്‍ക്കാണ് വിധേയരായിട്ടുള്ളതെന്ന് വരുമ്പോള്‍ ഇവരുടെ സവര്‍ണ ബ്രാഹ്മണീയ പുരുഷ ജന്‍മിത്ത പ്രത്യയശാസ്ത്രം അതീവ തെളിമയോടെ അനാവരണം ചെയ്യപ്പെടുന്നു..


ഫേസ് ടു ഫേസ്/പ്രമോദ് മുത്തലിക്ക്, പ്രസാദ് അതാവര്‍, വസന്ത് ഭവാനി


പണ്ട് ഇന്ത്യ എന്ന ഒരു ദേശമുണ്ടായിരുന്നില്ല.. ഒട്ടനേകം നാട്ടുരാജ്യങ്ങളുടെ കൂട്ടം മാത്രം. ഈ  നാട്ടുരാജ്യങ്ങളിലെ നാടുവാഴികള്‍ തമ്മില്‍ തീര്‍ത്താല്‍ തീരാത്ത പകയും.. പ്രാദേശിക ഭരണകൂടങ്ങള്‍ അടക്കിവാണ ജനതയുടെ കഥകളാണ് അക്കാലത്തെ ചരിത്രം മുഴുവന്‍. നാട്ടരചന്‍മാര്‍ പോയ് മറഞ്ഞു. നാട്ടുരാജ്യങ്ങള്‍ പോയ് മറഞ്ഞു. അക്കഥയും പൊയ്‌പ്പോയ് മറഞ്ഞു.. []

പകരം? പകരം പുതിയ നാട്ടരചന്‍മാരുടെ ഉദയമാണ് ആധുനിക ഇന്ത്യയില്‍ കാണുന്നത്.. ഓരോ ദേശത്തേയും ഓരോ പൗരനേയും ഓരോ നാട്ടുരാജ്യങ്ങളായി തിരിച്ച് ആധിപത്യം സ്ഥാപിക്കാനിവര്‍ തന്ത്രങ്ങള്‍ മെനയുന്നു. ഇതിനായി ഇവര്‍ വര്‍ഗീയതയെ പ്രത്യയശാസ്ത്രമാക്കുന്നു. അന്യമതസ്ഥര്‍ മാത്രമല്ല അയല്‍ദേശത്തെ പൗരന്‍ പോലും ഇവര്‍ക്ക് ശത്രുവാണ്.. സ്ത്രീകളും കുഞ്ഞുങ്ങളുമിവര്‍ക്ക് ശത്രുക്കളാണ്.. ഇതിനുദാഹരണമാണല്ലോ കഴിഞ്ഞ ദിവസം അന്യദേശതൊഴിലാളികളുടെ നേര്‍ക്ക് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം.

ആര്‍.എസ്.എസ്, വിശ്വഹിന്ദു പരിഷദ്‌, ബജ്‌റംഗദള്‍ മുതലായവയ്ക്ക് പുറമേ ബാല്‍ താക്കറെയുടെ ശിവസേനയും, പ്രമോദ് മുത്തലിക്കിന്റെ ശ്രീരാമ സേനയും അതിന്റെ മാതൃ സംഘടനയായ രാഷ്ട്രീയ ഹിന്ദു സേനയുമൊക്കെ ഈ ലക്ഷ്യം പങ്കുവെയ്ക്കുന്ന വര്‍ഗീയ സംഘടനകളാണ്. മതന്യൂനപക്ഷങ്ങള്‍, ദലിതര്‍, സ്ത്രീകള്‍, അന്യദേശതൊഴിലാളികള്‍ മുതലായ പ്രാന്തവല്‍ക്കരിക്കപ്പെടുന്നവരെല്ലാം ഇവരുടെ കടുത്ത ആക്രമണങ്ങള്‍ക്കാണ് വിധേയരായിട്ടുള്ളതെന്ന് വരുമ്പോള്‍ ഇവരുടെ സവര്‍ണ ബ്രാഹ്മണീയ പുരുഷ ജന്‍മിത്ത പ്രത്യയശാസ്ത്രം അതീവ തെളിമയോടെ അനാവരണം ചെയ്യപ്പെടുന്നു..

ഇവര്‍ കലാപ കച്ചവടക്കാരാണെന്ന് ശ്രീരാമ സേനയുടെ മേധാവി പ്രമോദ് മുത്തലിക്ക് തന്നെ വ്യക്തമാക്കി. ജീവന്‍ പണയപ്പെടുത്തിയുള്ള മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ. ഹെഡ്‌ലൈന്‍സ് ടുഡെയുടെയും തെഹല്‍കയുടെയും സ്റ്റിങ് ഓപ്പറേഷനാണ് മുത്തലിക്കിന്റെ കള്ളക്കളി വെളിച്ചത്ത് കൊണ്ടുവന്നത്. വര്‍ഗീയതയും വംശഹത്യയും നീതിന്യായ വ്യവസ്ഥ തന്നെ പുതിയൊരു ചര്‍ച്ചയ്ക്ക് കളമൊരുക്കിയിരിക്കുന്ന ഈ അവസരത്തില്‍ പ്രമോദ് മുത്തലിക്ക്, പ്രസാദ് അതാവര്‍, വസന്ത് ഭവാനി എന്നിവരുമായി പത്രപ്രവര്‍ത്തകര്‍ നടത്തിയ അഭിമുഖ സംഭാഷണം ഡൂള്‍ന്യൂസ് പുനപ്രസിദ്ധീകരിക്കുന്നു.. ഗൗരവമേറിയ ചര്‍ച്ചകള്‍ക്കായി..

ഇവര്‍ കലാപ കച്ചവടക്കാരാണെന്ന് ശ്രീരാമ സേനയുടെ മേധാവി പ്രമോദ് മുത്തലിക്ക് തന്നെ വ്യക്തമാക്കി. ജീവന്‍ പണയപ്പെടുത്തിയുള്ള മാധ്യമപ്രവര്‍ത്തകരുടെ അന്വേഷമാത്മക പത്രപ്രവര്‍ത്തനത്തിലൂടെ. ഹെഡ്‌ലൈന്‍സ് ടുഡെയുടെയും തെഹല്‍കയുടെയും സ്റ്റിങ് ഓപ്പറേഷനാണ് മുത്തലിക്കിന്റെ കള്ളക്കളി വെളിച്ചത്ത് കൊണ്ടുവന്നത്.


പ്രമോദ് മുത്തലിക്ക്, പ്രസാദ് അതാവര്‍, വസന്ത് ഭവാനി/തെഹല്‍ക


റിപ്പോര്‍ട്ടര്‍ : ഞാന്‍ പ്രശസ്തി ആഗ്രഹിക്കുന്നയാളാണ്. അങ്ങിനെയെങ്കില്‍ എന്റെ ബിസിനസ് വളരും. അതിന് എത്ര രൂപ ചെലവാകുമെന്ന് പറയണം. എത്ര രൂപ അഡ്വാന്‍സായി നല്‍കണം?.

പ്രമോദ് മുത്തലിക്ക്: ബാംഗ്ലൂരില്‍ എനിക്ക് പലതും ചെയ്യാനാകും.

ശേഷം മുത്തലിക്ക് ബാംഗ്ലൂരിലെ സേനയുടെ നേതാക്കളായ പ്രസാദ് അതാവര്‍, വസന്ത് ഭവാനി എന്നിവരെ കാണാനും പണം എത്ര വേണ്ടി വരുമെന്ന് അവരോട് ചോദിക്കാനും ആവശ്യപ്പെടുന്നു. പ്രസാദ് ഇപ്പോള്‍ ജയിലിലാണ്. റിപ്പോര്‍ട്ടര്‍ പ്രസാദിനെ രണ്ട് തവണ ബാംഗ്ലൂര്‍ ജയിലിലും ഒരു തവണ ബെല്ലാരി ജയിലിലും പോയി കാണുന്നു.

പ്രസാദ് അവതാറും റിപ്പോര്‍ട്ടറും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന്

റിപ്പോര്‍ട്ടര്‍ : ഞാന്‍ നിങ്ങള്‍ക്ക് 15 ലക്ഷം രൂപ നല്‍കും.

പ്രസാദ്: ഹ..ഹ

റിപ്പോര്‍ട്ടര്‍ : 15 ലക്ഷം തരും

പ്രസാദ്: ഞാന്‍ പണം കണക്ക് കൂട്ടി എത്ര വരുമെന്ന് നിങ്ങളോട് പറയാം.

റിപ്പോര്‍ട്ടര്‍ : നിങ്ങളുടെ പക്കല്‍ എത്ര പേരുണ്ട്?.

പ്രസാദ്: 50 പേര്‍ .

റിപ്പോര്‍ട്ടര്‍ : അവര്‍ നേരത്തെ കലാപത്തില്‍ പങ്കെടുത്തവരാണോ?

പ്രസാദ്: അതെ മാംഗ്ലൂര്‍ പബ് ആക്രമണത്തില്‍ പങ്കെടുത്തവരാണവര്‍.

രണ്ടാമതായി വസന്ത് ഭവാനിയെയാണ് റിപ്പോര്‍ട്ടര്‍ കണ്ടത്. സംസ്ഥാനത്തെ മന്ത്രി മുംതാസ് അലി ഖാനെ ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കണമെന്ന് ഭവാനി റിപ്പോര്‍ട്ടറോട് നിര്‍ദേശിക്കുന്നുണ്ട്.

വസന്തും റിപ്പോര്‍ട്ടറും തമ്മില്‍ നടത്തിയ സംഭാഷണം

വസന്ത്: നിങ്ങള്‍ മുംതാസ് അലിയെ ക്ഷണിക്കണം

റിപ്പോര്‍ട്ടര്‍ : ആരെ?.

വസന്ത്: മുംതാസ് അലി ഖാനെ

റിപ്പോര്‍ട്ടര്‍ : ആരാണയാള്‍?

വസന്ത്: വഖഫ് ബോര്‍ഡ് മന്ത്രി

ആക്രമണത്തിന് ശേഷം ആര്‍ക്കെതിരെയും കേസെടുക്കില്ലെന്ന് റിപ്പോര്‍ട്ടര്‍ പറയുന്നു. എന്നാല്‍ ഭവാനി അത് നിരാകരിക്കുന്നു. അങ്ങിനെ കേസെടുക്കാതിരുന്നാല്‍ കലാപം കൃത്രിമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് ജനങ്ങളില്‍ സംശയമുണ്ടാകുമെന്ന് ഭവാനി പറയുന്നു.

സേന തലവന്‍മാരുമായുള്ള സംഭാഷണം വീഡിയോ റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രൂപയ്ക്കാണ്  നല്‍കണമെന്നും ഓപ്പറേഷന്‍ നടത്തിയ രണ്ട് മാധ്യമങ്ങളും ഇന്നലെ സംയുക്ത പത്രക്കുറിപ്പിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുകയുണ്ടായി.

കലാപത്തിന്റെ സ്ഥലവും സമയവും ആസൂത്രണം ചെയ്യപ്പെടുന്നുണ്ട്. 60 ലക്ഷം രൂപയ്ക്കാണ്‌ കലാപം ആസൂത്രണം ചെയ്യപ്പെടുന്നത്. പണത്തിന്റെ പകുതി ഭാഗം പോലീസിന് നല്‍കണമെന്നും പറയുന്നു. സേനയുടെ സ്റ്റേറ്റ് കോ കണ്‍വീനറും മുന്‍ ആര്‍.എസ്.എസ് നേതാവുമായ ജിതേഷ് കുമാറുമായും റിപ്പോര്‍ട്ടര്‍ ബന്ധപ്പെടുന്നുണ്ട്. നേരത്തെ പലയിടങ്ങളിലായി നടന്ന കലാപത്തെക്കുറിച്ചും ഒരു മതപണ്ഡിതനെ കൊലപ്പെടുത്തിയതിനെക്കുറിച്ചും ജിതേഷ് കുമാര്‍ സംസാരിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട മറ്റ് ലേഖനങ്ങള്‍:

അവരെ കൊന്നപ്പോള്‍ മഹാറാണാ പ്രതാപ് ആണെന്ന് തോന്നി: ബാബു ബജ്‌റംഗി

നരോദ പാട്യ കൂട്ടക്കൊല: കോട്‌നാനിക്ക് 28 വര്‍ഷം തടവ്