| Tuesday, 23rd May 2017, 12:51 pm

3വര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ എന്തു ചെയ്തു? മോദി നല്‍കിയ വാഗ്ദാനങ്ങളില്‍ 9% പോലും പാലിക്കപ്പെട്ടിട്ടില്ലെന്ന് പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2014ല്‍ അധികാരത്തിലെത്തുന്നതിനു മുമ്പ് ബി.ജെ.പി വാഗ്ദാനം നല്‍കിയ വാഗ്ദാനങ്ങളില്‍ 9%പോലും ചെയ്തുതീര്‍ക്കാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് പഠനം. മോദി സര്‍ക്കാര്‍ നല്‍കിയ 126 വാഗ്ദാനങ്ങളില്‍ വെറും 11 എണ്ണം മാത്രമാണ് പാലിച്ചതെന്നാണ് പഠനം പറയുന്നത്.

ഇലക്ഷന്‍ പ്രോമിസസ് ട്രാക്കര്‍ എന്ന സംരംഭത്തിനുവേണ്ടി ഒരു സംഘം യുവാക്കള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിവായത്.


Must Read:ഡൊണാള്‍ഡ് ട്രംപിന്റെ കൈ പരസ്യമായി തട്ടിമാറ്റി മെലാനിയ ട്രംപ്: ഇസ്രഈല്‍ സന്ദര്‍ശനത്തിനിടയിലെ വീഡിയോ വൈറലാവുന്നു


മോദി ഉറപ്പുനല്‍കിയതില്‍ 32 കാര്യങ്ങള്‍ ഇനിയും തുടങ്ങാനുണ്ട്. 50 കാര്യങ്ങളില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. 2 ഉറപ്പുകള്‍ ലംഘിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പഠനം പറയുന്നു.

ആരോഗ്യം, ഭരണം, സാമ്പത്തിക വ്യാവസായിക, കാര്‍ഷിക മേഖലകളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ വാഗ്ദാനവും ഭരണരംഗത്തെത്തിയപ്പോള്‍ ചെയ്ത കാര്യങ്ങളുമാണ് പരിശോധന വിധേയമാക്കിയത്.

ദല്‍ഹി സര്‍ക്കാറിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗമായ അനുരാഗ് കുന്ദുവാണ് ഈ സംരംഭത്തിന്റെ സ്ഥാപകരിലൊരാള്‍.

മോദി സര്‍ക്കാറിന്റെ വാഗ്ദാനങ്ങള്‍ ആറ് കാറ്റഗറികളിലാക്കിയാണ് പരിശോധിച്ചത്. പാലിക്കപ്പെട്ടത്, നല്ല പുരോഗതിയുള്ളത്, ഒട്ടും പുരോഗതിയില്ലാത്തത്, ഇനിയും തുടങ്ങാനുള്ളത്, നിര്‍ത്തിവെക്കപ്പെട്ടത്, ഉപേക്ഷിച്ചത് എന്നിങ്ങനെയായിരുന്നു കാറ്റഗറികള്‍.

ഇതില്‍ 9% വാഗ്ദാനങ്ങള്‍ മാത്രമേ പാലിക്കപ്പെട്ടുള്ളൂ.

We use cookies to give you the best possible experience. Learn more