സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ് ഏറ്റവും സ്വാധീനമുള്ള സെലിബ്രിറ്റി
World
സ്റ്റീഫന്‍ സ്പീല്‍ബര്‍ഗ് ഏറ്റവും സ്വാധീനമുള്ള സെലിബ്രിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th January 2014, 1:07 pm

[] ലണ്ടന്‍: സംവിധായകന്‍ സ്റ്റീഫന്‍ സ്പീല്‍ബര്‍ഗിനെ ഏറ്റവും സ്വാധീനമുള്ള സെലിബ്രിറ്റിയായി ഫോര്‍ബ്‌സ് മാസിക തിരഞ്ഞെടുത്തു. ടി.വി ശൃംഖല ഉടമ ഓപ്ര വിന്‍ഫ്രയെ പിന്തള്ളിയാണ് 67 കാരനായ സ്പീല്‍ബര്‍ഗ് ഒന്നാം സ്ഥാനത്തെത്തിയത്.

മികച്ച സിനിമ, മികച്ച സംവിധാനം ഉള്‍പ്പടെ 12 ഓസ്‌കാര്‍ നോമിനേഷനുകളാണ് സ്പീല്‍ബര്‍ഗ് ചിത്രം ലിങ്കണ്‍  കഴിഞ്ഞ വര്‍ഷം നേടിയത്. ആഗോളതലത്തില്‍ 275 ദശലക്ഷം ഡോളറാണ് ബോക്‌സ് ഓഫിസില്‍ ഈ ചിത്രം വാരിക്കുട്ടിയത്.

19ാം നൂറ്റാണ്ടിലെ വാഷിങ്ങ്ടണ്‍ രാഷ്ട്രിയത്തിന്റെ പിന്നാമ്പുറ കഥകള്‍ പറഞ്ഞ് വിദേശികളെ ആകര്‍ഷിച്ച അദ്ദേഹത്തിന്റെ കഴിവിനെ ഫോര്‍ബ്‌സ് മാസിക പ്രശംസിച്ചു. വിദേശത്തു നിന്ന് 93 ദശലക്ഷമാണ് ലിങ്കണ്‍ നേടിയത്.

ഫോര്‍ബ്‌സിന്റെ സെലിബ്രിറ്റി സര്‍വ്വേയില്‍ പങ്കെടുത്ത 47 ശതമാനം പേര്‍ സ്പീല്‍ബര്‍ഗിനെ പിന്തുണച്ചു. അഞ്ചുതവണ ഒന്നാം സ്ഥാനത്തെത്തിയ ഓപ്ര വിന്‍ഫ്രിയ്ക്ക് 45 ശതമാനം പിന്തുണയേ ലഭിച്ചുള്ളൂ.

സംവിധായകനും സ്റ്റാര്‍വാര്‍സ് ചിത്രത്തിന്റെ സ്രഷ്ടാവുമായ ജോര്‍ജ് ലുക്കാസാണ് മൂന്നാം സ്ഥാനത്ത്.

1999 മുതല്‍ ആരംഭിച്ച ഫോബ്‌സിന്റെ സെലിബ്രിറ്റി പട്ടികയിലേക്ക് ടി.വി, പത്രം, സോഷ്യല്‍, മീഡിയ എന്നീ മേഖലകളില്‍ ഒരു വ്യക്തിക്കു ചെലുത്താനായ സ്വാധീനമാണ് മാനദണ്ഡമാക്കുന്നത്.