| Thursday, 27th December 2018, 11:19 pm

സ്റ്റീവ് സ്മിത്തിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേര്‍പ്പെടുത്തിയ വിലക്ക് നീക്കി; വാര്‍ണറും കളിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പുറത്തായ ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് ബംഗ്ലാദേശ് പ്രീമയര്‍ ലീഗില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഇതോടെ ഒരു വര്‍ഷത്തെ അന്താരാഷ്ട്ര വിലക്കില്‍ കഴിയുന്ന സ്മിത്തിന് ബി.പി.എല്ലില്‍ കോമില്ല വിക്ടോറിയന്‍സിനായി ഇറങ്ങാന്‍ സാധിക്കും.

ജനുവരി 5നാണ് ലീഗ് ആരംഭിക്കുന്നത്. മറ്റു ഫ്രാഞ്ചൈസികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സ്മിത്തിനെ കളിപ്പിക്കുന്നതില്‍ തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. പ്ലെയേഴ്‌സ് ഡ്രാഫ്റ്റില്‍ നിന്നല്ലാതെ പുറത്ത് നിന്നൊരു താരത്തെ ടീമിലെടുക്കാന്‍ അനുവദിക്കണമെന്ന ക്ലബ്ബുകളുടെ ഉപാധി അധികൃതര്‍ അംഗീകരിച്ചതോടെയാണ് സ്മിത്തിന് മുന്നില്‍ വഴി തുറന്നത്.

ഫെബ്രുവരി 8ന് അവസാനിക്കുന്ന ലീഗില്‍ സില്‍ഹറ്റ് സിക്‌സേഴ്‌സിന് വേണ്ടിയാണ് ഡേവിഡ് വാര്‍ണര്‍ ഇറങ്ങുന്നത്.

മാര്‍ച്ചിലെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസീസ് അഭ്യന്തര ടൂര്‍ണമെന്റുകളായ ഷെഫീല്‍ഡ് ഷീല്‍ഡിലും ബിഗ് ബാഷ് ലീഗിലും ഇരുവര്‍ക്കും വിലക്കുണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more