| Tuesday, 24th September 2024, 10:35 am

നിലവില്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലേയും മികച്ച ബൗളര്‍ അവനാണ്; വെളിപ്പെടുത്തലുമായി സ്റ്റീവ് സ്മിത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ഇവന്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. പരമ്പര നവംബര്‍ 26നാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക.

പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ റെഡ്‌ ബോളിന്റെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ബംറ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലേയും മികച്ച ബൗളറാണെന്ന് സ്മിത്ത് പറഞ്ഞു. ഓസീസ് ഫാസ്റ്റ് ബൗളര്‍മാരായ പാറ്റ് കമ്മിന്‍സിനെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും മാറ്റിനിര്‍ത്തിയാണ് സ്മിത്ത് ബുംറയെ തെരഞ്ഞെടുത്തത്.

‘ഞാന്‍ അവനെ പുതിയതോ പഴയതോ ആയ പന്തില്‍ നേരിട്ടാലും അവന്‍ ഒരു മികച്ച ബൗളറാണ്. അവനെതിരെ ബാറ്റ് ചെയ്യുന്നത് എപ്പോഴും വെല്ലുവിളിയാണ്. മൂന്ന് ഫോര്‍മാറ്റുകളിലേയും ഏറ്റവും മികച്ച ബോളറാണ് ബുംറ,’ സ്റ്റീവ് സ്മിത്ത് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

അതേസമയം ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 280 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 515 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 234 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ബുംറ ആദ്യ ഇിന്നിങ്‌സില്‍ നിന്നും 11 ഓവര്‍ ചെയ്ത് 50 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് ബുംറ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും താരത്തിന് നേടാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ്.

Content Highlight: Steve Smith Talking About Jasprit Bumrah

We use cookies to give you the best possible experience. Learn more