സച്ചിനേയും ലാറയേയും പിന്നിലാക്കി റാഞ്ചിയില്‍ സ്മിത്തിന്റെ റെക്കോര്‍ഡ് നേട്ടം
Daily News
സച്ചിനേയും ലാറയേയും പിന്നിലാക്കി റാഞ്ചിയില്‍ സ്മിത്തിന്റെ റെക്കോര്‍ഡ് നേട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th March 2017, 5:13 pm

റാഞ്ചി: സച്ചിനേയും ലാറയേയും പിന്നിലാക്കി റാഞ്ചിയില്‍ സ്റ്റീവ് സ്മിത്തിന്റെ റെക്കോര്‍ഡ് നേട്ടം. അതിവേഗത്തില്‍ 5,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടമാണ് സ്റ്റീവ് സ്മിത്ത് കൈവരിച്ചത്.

സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ (56 ഇന്നിംഗ്‌സ്), മാത്യു ഹൈഡന്‍ (95 ഇന്നിംഗ്‌സ്) അതിവേഗം 5,000 തികച്ച ആദ്യ രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. 97 ഇന്നിംഗ്‌സില്‍ 5,000 റണ്‍സ് നേടിയാണ് സ്മിത്ത് ഇവര്‍ക്ക് പിന്നില്‍ എത്തിയത്.

ക്രിക്കറ്റ് ചരിത്രത്തില്‍ 100 ടെസ്റ്റ് കളിക്കുന്നതിന് മുന്‍പ് 5000 റണ്‍സ് തികയ്ക്കുന്ന 11-ആം ബാറ്റ്‌സ്മാനാണ് സ്മിത്ത്. ഇതിഹാസ താരങ്ങളായ സച്ചിനും ലാറയും പോലും ഈ നേട്ടം കൈ വരിച്ചിട്ടില്ല.


Also Read: അടി തെറ്റിയാല്‍ ആനയും വീഴും; ബൗണ്ടറി തടയുന്നതിനിടെ വീണ് വിരാട് കോഹ്‌ലിയ്ക്ക് പരുക്ക്; മൈതാനം വിട്ട വിരാടിന് പകരം രഹാനെ ടീമിനെ നയിക്കുന്നു 


ലോകമാകെയുള്ള താരങ്ങളില്‍ ഈ നേട്ടം കൈവരിച്ചവരില്‍ ഏഴാമതായാണ് സ്മിത്തിന്റെ സ്ഥാനം. ബ്രാഡ്മാന്‍, സുനില്‍ ഗവാസ്‌കര്‍, സര്‍ വിവ് റിച്ചാര്‍ഡ്‌സ്, ഹയ്ഡന്‍ എന്നിവരെയും സ്മിത്ത് പിന്നിലാക്കി.

5000 റണ്‍സ് തികയ്ക്കാന്‍ കളിച്ച മാച്ചുകളുടെ എണ്ണത്തിലും സ്റ്റീവ് സമിത്ത് മൂന്നാമതാണ്. ഇതില്‍ ബ്രാഡ്മാനും ഗവാസ്‌കറുമാണ് സ്മിത്തിന് മുന്നിലുള്ളത്.

ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന് പകരക്കാരനായി ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോര്‍ഡ്‌സിലാണ് സ്മിത്ത് തന്റെ കരിയര്‍ ആരംഭിച്ചത്.