| Thursday, 5th September 2019, 8:08 pm

സച്ചിനെയും മറികടന്ന് സ്റ്റീവ് സ്മിത്ത്; മുന്നില്‍ ബ്രാഡ്മാന്‍ മാത്രം; ആഷസില്‍ സെഞ്ചുറിക്കൊയ്ത്ത് തുടര്‍ന്ന് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിന്റെ തൊപ്പിയില്‍ വീണ്ടുമൊരു പൊന്‍തൂവല്‍. ആഷസിലെ നാലാം ടെസ്റ്റിലും സെഞ്ചുറി നേടിയതോടെയാണ് ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്ന് സ്മിത്ത് റെക്കോഡിട്ടത്.

കരിയറിലെ 26-ാം സെഞ്ചുറിയായിരുന്നു ഇന്ന് സ്മിത്ത് നേടിയത്. ഏറ്റവും വേഗം ടെസ്റ്റില്‍ 26 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ സ്മിത്ത് ഇതോടെ രണ്ടാം സ്ഥാനത്തെത്തി.

രണ്ടാമതുണ്ടായിരുന്ന സച്ചിനിപ്പോള്‍ മൂന്നാം സ്ഥാനത്തേക്കാണു പിന്തള്ളപ്പെട്ടത്. മറ്റൊരു ഇതിഹാസമായ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാമത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

121 ഇന്നിങ്‌സുകളിലാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിനാവട്ടെ, 136 ഇന്നിങ്‌സുകളാണ് ഇതിനായി കളിക്കേണ്ടിവന്നത്. എന്നാല്‍ വെറും 69 ഇന്നിങ്‌സുകളില്‍ നിന്നാണ് ബ്രാഡ്മാന്‍ ഈ നേട്ടം കൈവരിച്ചത്.

ഓള്‍ഡ് ട്രാഫോഡില്‍ നടക്കുന്ന ടെസ്റ്റിലാണ് സ്മിത്ത് തന്റെ സെഞ്ചുറിനേട്ടം വര്‍ധിപ്പിച്ചത്.

ഇംഗ്ലീഷ് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറില്‍ തലയ്ക്കു പരിക്കേറ്റ സ്മിത്തിനു മൂന്നാം ടെസ്റ്റ് നഷ്ടമായിരുന്നു. ഇതില്‍ നിന്നുള്ള തിരിച്ചുവരവാണ് അദ്ദേഹം ആഘോഷമാക്കിയത്.

ഇന്നലെ 60 റണ്‍സില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്ന ഈ 30-കാരന്‍ ഇന്നാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇതിനിടെ 65-ല്‍ നില്‍ക്കേ സ്മിത്ത് നല്‍കിയ ക്യാച്ച് അവസരം ആര്‍ച്ചര്‍ നിലത്തിട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

11 ഫോറും രണ്ട് സിക്‌സറും അടക്കമാണ് സ്മിത്തിന്റെ സെഞ്ചുറിനേട്ടം.

നേരത്തേ ഈ ആഷസില്‍ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും സ്മിത്ത് സെഞ്ചുറി നേടിയിരുന്നു. 144, 142 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ആ ടെസ്റ്റില്‍ 251 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഓസീസ് ആതിഥേയര്‍ക്കെതിരെ നേടിയത്.

പന്ത് ചുരണ്ടിയതിന് ഒരുവര്‍ഷത്തെ വിലക്ക് അനുഭവിച്ച് തിരിച്ചുവന്നു കളിച്ച ആദ്യ ടെസ്റ്റിലായിരുന്നു ഈ നേട്ടം.

Latest Stories

We use cookies to give you the best possible experience. Learn more