ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ബാറ്റിങ് തുടരുകയാണ്. രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഓസീസ് 47 ഓവറില്‍ നാല് വിക്കറ്റിന് 116 റണ്‍സ് എന്ന നിലയിലാണ്. ഉസ്മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.
ടീം സ്‌കോര്‍ 72ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റായാണ് സ്മിത്ത് പുറത്തായത്. മോയിന്‍ അലിയുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് മിഡ്‌വിക്കറ്റില്‍ ബെന്‍ ഡക്കറ്റിന് ക്യാച്ച് നല്‍കിയാണ് സ്മിത്ത് പുറത്തായത്. മോയിന്‍ അലിയുടെ 200ാം ടെസ്റ്റ് വിക്കറ്റായാണ് സ്മിത്തിന്റെ മടക്കം.
ഈ വിക്കറ്റിന് പിന്നാലെ നടന്ന സംഭവങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയുമൊത്തുള്ള കൊടുക്കല്‍ വാങ്ങലുകളാണ് വൈറലായത്.
സ്മിത്ത് തിരിച്ചുനടക്കാന്‍ തുടങ്ങവെ ബെയര്‍സ്‌റ്റോ ‘see ya smudge’ എന്ന പറഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ഇതുകേട്ട സ്മിത്ത് ‘What was that mate? Hey..’ എന്ന് അല്‍പം ദേഷ്യത്തോടെ തിരിച്ചുചോദിക്കുകയായിരുന്നു. ഇതിന് ‘I said cheers, see ya later’ എന്നായിരുന്നു ബെയര്‍സ്‌റ്റോയുടെ മറുപടി.
ഇരുവരുടെയും സംഭാഷണം സ്റ്റംപ് മൈക്ക് കൃത്യമായി പിടിച്ചെടുക്കുകയായിരുന്നു. ഇരുവരുടെയും വീഡിയോ വൈറലായിരിക്കുകയാണ്.
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ആദ്യ ഇന്നിങ്‌സില്‍ മോശം തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറിനെ നഷ്ടമായ ഓസ്‌ട്രേലിയക്ക് മറ്റ് ബാറ്റര്‍മാരെയും വളരെ പെട്ടെന്ന് തന്നെ നഷ്ടമായിരുന്നു.