അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന 2023 ലോകകപ്പ് ഫൈനല്‍ മത്സരം പുരോഗമിക്കുകയാണ്.ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ മോശമല്ലാത്ത നിലയിലാണ് ബാറ്റിങ് തുടരുന്നത്.
50 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായിരുന്നു. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത് എന്നിവരാണ് പുറത്തായത്. വാര്‍ണറിനെ ഷമി പുറത്താക്കിയപ്പോള്‍ മാര്‍ഷിനെയും സ്മിത്തിനെയും ബുംറയാണ് മടക്കിയത്.
മിച്ചല്‍ മാര്‍ഷിനെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ച് പുറത്താക്കിയപ്പോള്‍ സ്റ്റീവ് സ്മിത്തിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് ബുംറ പുറത്താക്കിയത്. ഒമ്പത് പന്തില്‍ നാല് റണ്‍സ് മാത്രമായിരുന്നു പുറത്താകുമ്പോള്‍ സ്മിത്തിന്റെ സമ്പാദ്യം.
ഷമിയെറിഞ്ഞ ഫുള്ളര്‍ സ്മിത്തിന്റെ പാഡില്‍ തട്ടിയതോടെ ഇന്ത്യ വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയും അമ്പയര്‍ ഇന്ത്യക്ക് അനുകൂലമായി വിധിയെഴുതുകയും ചെയ്തു.
ഔട്ട് ആണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്ന സ്മിത് റിവ്യൂ എടുക്കുന്നതിനെ കുറിച്ച് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ട്രാവിസ് ഹെഡിനോട് ചോദിച്ചെങ്കിലും ഡി.ആര്‍.എസ് നല്‍കേണ്ടതില്ല എന്ന മറുപടിക്ക് പിന്നാലെ താരം പവലിയനിലേക്ക് തിരികെ നടക്കുകയായിരുന്നു.
It was not out, but Steven Smith didn’t review. pic.twitter.com/pyKbs1BZ5i
— Mufaddal Vohra (@mufaddal_vohra) November 19, 2023
View this post on Instagram
എന്നാല്‍ റീപ്ലേകളില്‍ ഇത് ഔട്ടല്ല എന്ന് വ്യക്തമായിരുന്നു. ഒരുപക്ഷേ റിവ്യൂ എടുത്തിരുന്നെങ്കില്‍ സ്മിത്തിന് കളത്തില്‍ തുടരാന്‍ സാധിക്കുമായിരുന്നു.
അതേസമയം, 30 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ 167 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 71 പന്തില്‍ 86 റണ്‍സുമായി ട്രാവിസ് ഹെഡും 71 പന്തില്‍ 37 റണ്‍സുമായി മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍.
Content Highlight: Steve Smith’s unlucky dismissal