ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 3-1ന് ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരു. ഇതോടെ 10 വര്‍ഷത്തെ ഇന്ത്യയുടെ ഡോമിനേഷന്‍ തകര്‍ത്താണ് ഓസ്ട്രേലിയ ചാമ്പ്യന്‍മാരായത്. ഇനി ഓസ്‌ട്രേലിയയുടെ മുന്നിലുള്ളത് ശ്രീലങ്കയ്‌ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളാണ്. ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ട് വരെ ആദ്യ ടെസ്റ്റ് മത്സരം നടക്കുമ്പോള്‍ ഫെബ്രുവരി ആറ് മുതല്‍ 10 വരെ രണ്ടാം ടെസ്റ്റും നടക്കും.
വരാനിരിക്കുന്ന ടെസ്റ്റില്‍ ഒരു തകര്‍പ്പന്‍ റെക്കോഡാണ് ഓസീസിന്റെ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിനെ കാത്തിരിക്കുന്നത്. ടെസ്റ്റില്‍ വെറും ഒരു റണ്‍സ് നേടിയാല്‍ 10000 റണ്‍സ് തികയ്ക്കാനുള്ള അവസരമാണ് സ്മിത്തിനെ കാത്തിരിക്കുന്നത്. ഇതോടെ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമനാകാനുള്ള അവസരവും സ്മിത്തിനുണ്ട്.
Steve smith
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, ഇന്നിങ്‌സ്, റണ്‍സ്
റിക്കി പോണ്ടിങ് – 287 – 13378
അലന്‍ ബോര്‍ഡര്‍ – 265 – 11174
സ്റ്റീവ് വോ – 260 – 10927
സ്റ്റീവ് സ്മിത് – 204 – 9999
ഡേവിഡ് വാര്‍ണര്‍ – 205 – 8786
കങ്കാരുപ്പടയുടെ തുറുപ്പുചീട്ടായ സ്റ്റീവ് സ്മിത് 114 ടെസ്റ്റ് മത്സരങ്ങളിലെ 204 ഇന്നിങ്സില്‍ നിന്ന് 55.86 എന്ന ആവറേജിലാണ് 9999 റണ്‍സ് സ്വന്തമാക്കിയത്. ഫോര്‍മാറ്റില്‍ 239 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 34 സെഞ്ച്വറികളാണ് താരം നേടിയത്. നാല് ഇരട്ട സെഞ്ച്വറികളും 41 അര്‍ധ സെഞ്ച്വറികളും അടങ്ങുന്നതാണ് സ്മിത്തിന്റെ പ്രകടനം.
അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെറെഡ് ബോളില്‍ 2835 റണ്‍സ് ഉള്‍പ്പെടെ എട്ട് സെഞ്ച്വറികള്‍ നേടാന്‍ സ്മിത്തിന് കഴിഞ്ഞു. വിരാട് കോഹ്‌ലി, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ അടങ്ങുന്ന ഫാബ് ഫോറില്‍ മിന്നും കുതിപ്പ് നടത്താനും താരത്തിന് സാധിച്ചിരുന്നു.
Content Highlight: Steve Smith Need One Runs To Achieve Great Record In Test Cricket