ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഗല്ലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളില്‍ ഇരു ടീമിന്റെയും അവസാന പരമ്പരയാണിത്.
മത്സരത്തില്‍ ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം ട്രാവിസ് ഹെഡാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ടീം സ്‌കോര്‍ 92ല്‍ നില്‍ക്കവെ ഹെഡിനെ പുറത്താക്കി പ്രഭാത് ജയസൂര്യ ടീമിന് ബ്രേക് ത്രൂ നല്‍കി. 40 പന്തില്‍ 57 റണ്‍സ് നേടിയാണ് ഹെഡ് പുറത്തായത്. വണ്‍ ഡൗണായെത്തിയ മാര്‍നസ് ലബുഷാന്‍ 50 പന്തില്‍ 20 റണ്‍സുമായും കളം വിട്ടു.
പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത സ്റ്റീവ് സ്മിത്താണ് നാലാം നമ്പറിലിറങ്ങിയത്. പിന്നീട് ഉസ്മാന്‍ ഖവാജയുടേയും സ്മിത്തിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് ഗ്രൗണ്ടില്‍ കാണാന്‍ സാധിച്ചത്.
Steve Smith
നിലവില്‍ മത്സരം തുടരുമ്പോള്‍ ഖവാജ 254 പന്തില്‍ നിന്ന് 175 റണ്‍സും ക്യാപ്റ്റന്‍ സ്മിത് 241 പന്തില്‍ നിന്ന് 137 റണ്‍സുമാണ് നേടിയത്. ക്രീസിലെത്തിയ ശേഷം വെറും ഒരു റണ്‍സ് നേടി ചരിത്രത്തില്‍ 10,000 റണ്‍സ് പൂര്‍ത്തായാക്കുന്ന 15ാം താരമാകാനും സ്മിത്തിന് സാധിച്ചിരുന്നു. മാത്രമല്ല തകര്‍പ്പന്‍ സെഞ്ച്വറി നേടി മറ്റൊരു സൂപ്പര്‍ റെക്കോഡ് സ്വന്തമാക്കാനും സ്മിത്തിന് സാധിച്ചിരിക്കുകയാണ്.
ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമാകാനാണ് സ്മിത്തിന് സാധിച്ചത്. ഈ ലിസ്റ്റില്‍ 15 സെഞ്ച്വറികള്‍ നേടിയ ഓസീസ് ഇതിഹാസങ്ങളായ അലന്‍ ബോര്‍ഡറിനെയും സ്റ്റീവ് വോയെയും മറികടന്നാണ് സ്മിത് മുന്നില്‍ എത്തിയത്.
ഗ്രെയിം സ്മിത് (സൗത്ത് ആഫ്രിക്ക) – 25
വിരാട് കോഹ്ലി (ഇന്ത്യ) – 20
റിക്കി പോണ്ടിങ് (ഓസ്ട്രേലിയ) – 19
സ്റ്റീവ് സ്മിത് (ഓസ്ട്രേലിയ) – 16*
അലന്‍ ബോര്‍ഡന്‍ (ഓസ്ട്രേലിയ) – 15
സ്റ്റീവ് വോ (ഓസ്ട്രേലിയ) – 15
നിലവില്‍ ലങ്കയ്‌ക്കെതിരെ മികച്ച സ്‌കോറിലേക്കാണ് കങ്കാരുപ്പട നീങ്ങുന്നത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സാണ് ടീമിന്റെ സമ്പാദ്യം.
Content Highlight: Steve Smith In Great Record Achievement In Test Cricket