ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിച്ചിരിക്കുകയാണ്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 369 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ന്യൂസിലാന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന നിലയിലാണ്.
മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് നേടിയ ഒരു തകര്‍പ്പന്‍ ക്യാച്ച് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മത്സരത്തിന്റെ 21ാം ഓവറിന്റെ മൂന്നാം പന്തില്‍ ന്യൂസിലാന്‍ഡ് സ്‌കോര്‍ 53 റണ്‍സില്‍ നില്‍ക്കേയായിരുന്നു സ്മിത്തിന്റെ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്.
ട്രാവിസ് ഹെഡിന്റെ പന്തില്‍ സ്ലിപ്പില്‍ നിന്നും ഇടംകൈ കൊണ്ട് സ്മിത്ത് മിന്നും ക്യാച്ച് സ്വന്തമാക്കുകയായിരുന്നു. 52 പന്തില്‍ 15 റണ്‍സുമായി നിന്ന വില്ലി യങ്ങിനെയാണ് സ്മിത്ത് പുറത്താക്കിയത്.
അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഓസീസ് 164 റണ്‍സിന് പുറത്താവുകയായിരുന്നു. കിവീസ് ബൗളിങ് നിരയില്‍ ഗ്ലെന്‍ ഫിലിപ്പ്‌സ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
16 ഓവറില്‍ നാല് മെയ്ഡന്‍ ഉള്‍പ്പെടെ 45 റണ്‍സ് വിട്ടുനല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ നേടിയത്. ഫിലിപ്പിന് പുറമേ മാറ്റ് ഹെന്റി മൂന്ന് വിക്കറ്റും നായകന്‍ ടീം സൗത്തി രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
A 52-run partnership between Rachin Ravindra (56*) and Daryl Mitchell (12*) takes us to stumps on Day 3 in Wellington 🏏 Head to https://t.co/3YsfR1YBHU or the NZC App for the full scorecard 📲 #NZvAUSpic.twitter.com/zUqKyFFbm0
ഓസീസ് ബാറ്റിങ്ങില്‍ നഥാന്‍ ലിയോണ്‍ 46 പന്തില്‍ 41 റണ്‍സും ക്യാമറ ഓണ്‍ ഗ്രീന്‍ 80 പന്തില്‍ 34 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
നിലവില്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ കിവീസ് 111 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 94 പന്തില്‍ 56 റണ്‍സുമായി രചിന്‍ രവീന്ദ്രയും 63 പന്തില്‍ 12 റണ്‍സുമായി ഡാറില്‍ മിച്ചലുമാണ് ക്രീസില്‍.
Content Highlight: Steve Smith great catch viral on social media