| Saturday, 27th January 2024, 5:14 pm

മറ്റാർക്കും സാധ്യമാവാത്ത നേട്ടം, കങ്കാരുപ്പടയിൽ ഒന്നാമൻ; ചരിത്രനേട്ടത്തിന്റെ പുതിയ അവകാശി

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ മത്സരം രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്.

ഗാബയില്‍ നടക്കുന്ന മത്സരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
രണ്ടാം ഇന്നിങ്‌സില്‍ വിജയലക്ഷ്യമായ 216 റണ്‍സ് ഓസ്‌ട്രേലിയ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

മത്സരത്തില്‍ ഓസീസ് ബാറ്റര്‍ സ്റ്റീവ് സ്മിത്ത് ഒരു റെക്കോഡ് നേട്ടമാണ് സ്വന്തം പേരിലാക്കി മാറ്റിയത്. ഓസ്‌ട്രേലിയക്കായി എല്ലാ ഫോര്‍മാറ്റിലും കൂടി ഏറ്റവും വേഗത്തില്‍ 16,000 റണ്‍സ് നേടുന്ന ആദ്യ താരം എന്ന നേട്ടമാണ്  സ്വന്തമാക്കിയത് സ്മിത്ത് സ്വന്തം പേരില്‍ കുറിച്ചത്. 327 മത്സരങ്ങളില്‍ 383 ഇന്നിങ്ങ്‌സുകളില്‍ നിന്നുമാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. 48.35 ആണ് താരത്തിന്റെ ആവറേജ്.

ടെസ്റ്റ് ക്രിക്കറ്റില്‍ 189 ഇന്നിങ്ങ്‌സുകളില്‍ നിന്നും 9537 റണ്‍സും, ഏകദിനത്തില്‍ 139 ഇന്നിങ്‌സില്‍ നിന്നും 5356 റണ്‍സും, ടി-20യില്‍ 53 ഇന്നിങ്ങ്‌സുകളില്‍ നിന്നും 1079 റണ്‍സും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 93 ഇന്നിങ്‌സില്‍ 2485 റണ്‍സുമാണ് സ്മിത്ത് നേടിയത്.

667 ഇന്നിങ്‌സില്‍ നിന്നും 27368 റണ്‍സ് നേടിയ ഓസീസ് ഇതിഹാസനായകന്‍ റിക്കി പോണ്ടിങ് ആണ് ഓസ്‌ട്രേലിയക്കായി എല്ലാ ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം.

അതേസമയം മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 311 റണ്‍സിന് പുറത്തായി.

വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയില്‍ ജോഷുവ ഡി സില്‍വയും കാവേം ഹോഡ്ജും മികച്ച പ്രകടനമാണ് നടത്തിയത്. ജോഷുവ ഡ സില്‍വ 157 പന്തില്‍ 79 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകള്‍ പായിച്ചു കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്.

മറുഭാഗത്ത് കാവേം ഹോഡ്ജ് 194 പന്തില്‍ 71 റണ്‍സാണ് നേടിയത്. എട്ട് ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ഓസീസ് ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 20 ഓവറില്‍ 68 റണ്‍സ് വിട്ടു നല്‍കി കൊണ്ടായിരുന്നു സ്റ്റാര്‍ക്ക് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റും നായകന്‍ പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 289 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങില്‍ ഉസ്മാന്‍ ഖവാജ 75 റണ്‍സും അലക്‌സ് ക്യാരി 65 റണ്‍സും നായകന്‍ പാറ്റ് കമ്മിന്‍സ് 64 നേടി മികച്ച പ്രകടനം നടത്തി.

വിന്‍ഡീസ് ബൗളിങ്ങില്‍ കീമര്‍ റോച്ച് മൂന്ന് വിക്കറ്റും അല്‍സാരി ജോസഫ് നാല് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത വിന്‍ഡീസ് 193 റണ്‍സിന് ഒമ്പത് വിക്കറ്റുകള്‍ എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

Content Highlight: Steve Smith create a new record.

We use cookies to give you the best possible experience. Learn more