മെല്‍ബണ്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. പ്രസിദ്ധമായ ഡി.ആര്‍.എസ് വിവാദത്തിലായിരുന്നു വിരാടിനെതിരെ സ്മിത്ത് ആഞ്ഞടിച്ചത്.
ഇന്ത്യ-ഓസീസ് പരമ്പരയ്ക്കിടെ ഡ്രസ്സിംഗ് റൂമിനോട് ഡി.എസ്.ആര്‍ എടുക്കുന്നതിന് അഭിപ്രായം ചോദിച്ച സംഭവത്തിലാണ് ഇന്ത്യന്‍ നായകനെതിരെ സ്മിത്ത് രംഗത്തെത്തിയിരിക്കുന്നത്. തന്റെ പുസ്തകമായ മൈ ജേര്‍ണിയിലാണ് ഓസീസ് നായകന്‍ വിരാടിനെതിരെ രംഗത്തെത്തിയത്.
വിരാടിന്റെ പെരുമാറ്റം ബുദ്ധിശൂന്യമായിരുന്നുവെന്നായിരുന്നു സ്മിത്തിന്റെ വിമര്‍ശനം. രണ്ട് ടീമുകളുടേയും ബോര്‍ഡുകളടക്കം രംഗത്തു വന്ന വിഷയത്തില്‍ ഓസീസ് ടീം സ്ഥിരം പ്രശ്‌നക്കാരാണെന്ന് പറഞ്ഞത് ശരിയായില്ലെന്നും സ്മിത്ത് പറയുന്നു. അന്ന് ഡ്രസ്സിംഗ് റൂമുമായി താന്‍ കൂടി ആലോചിച്ചിട്ടില്ലെന്നും പെട്ടെന്നുണ്ടായ സംഭവം മാത്രമാണെന്നും സ്മിത്ത് പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
Also Read: വില്ലന്‍: മറ്റൊരു ദുരന്ത നായകന്‍
ഇന്ത്യന്‍ താരങ്ങള്‍ അപമര്യാദയായി പെരുമാറിയെന്നും പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും സ്മിത്ത് പുസ്തകത്തില്‍ പറയുന്നുണ്ട്. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്കെതിരേയും സ്മിത്ത് പുസ്തകത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
അതേസമയം, വിരാടും താനും കളിക്കളത്തില്‍ പോരാടാന്‍ ആഗ്രഹിക്കുന്നവരാണെന്നും അന്നത്തെ സംഭവത്തെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിന്നീട് കണ്ടു മുട്ടിയപ്പോഴൊക്കെ വിരാടും താനും സൗഹൃദത്തോടെ തന്നെയാണ് പെരുമാറിയതെന്നും സ്മിത്ത് പറയുന്നു.
കളിക്കളത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും അതിലൂടെ കളിയില്‍ മേല്‍ക്കൈ നേടുന്നതും താനും വിരാടും ഒരുപോലെ ഇഷ്ടപ്പെടുന്നതാണെന്നും സ്മിത്ത് പറയുന്നു. എന്നാല്‍ ഡി.ആര്‍.എസ് ചോദിക്കണമോ എന്ന് ഡ്രസ്സിംഗ് റൂമിനോട് ആലോചിച്ചു എന്ന വിരാടിന്റെ ആരോപണം അസംബന്ധമാണെന്നും സ്മിത്ത് പറയുന്നു.