സിഡ്‌നി: പന്ത് ചുരട്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിനും ആഭ്യന്തരലീഗില്‍ ഗംഭീര തിരിച്ചുവരവ്. റാന്‍ഡ് വിക്ക് പീറ്റര്‍ഷാമിനായി കളിക്കാനിറങ്ങിയ വാര്‍ണര്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയപ്പോള്‍ സ്മിത്ത് സത്തര്‍ലാന്റിനായി 92 പന്തില്‍ 85 റണ്‍സ് നേടി.
സെന്റ് ജോര്‍ജ് ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പീറ്റര്‍ഷാം, വാര്‍ണറിന്റെ സെഞ്ച്വറി മികവില്‍ നാല് വിക്കറ്റിനാണ് ജയിച്ചത്. 98 പന്തില്‍ സെഞ്ച്വറി തികച്ച വാര്‍ണര്‍ 155 റണ്‍സുമായി പുറത്താകാതെ നിന്നു.
അതേസമയം അര്‍ധസെഞ്ച്വറി നേടിയെങ്കിലും സ്മിത്തിന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. മോസ്മാനെതിരെ ആദ്യം ബാറ്റ് ചെയ്ത സത്തര്‍ലാന്റ് സ്മിത്തിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 50 ഓവറില്‍ 238 റണ്‍സ് എടുത്തു.
താരതമ്യേന ചെറിയ സ്‌കോര്‍ മോസ്മാന്‍ അനായാസം മറികടക്കുകയായിരുന്നു. സ്മിത്ത് ബാറ്റിംഗിനിറങ്ങിയപ്പോഴും പുറത്തായപ്പോഴും എഴുന്നേറ്റ് നിന്നായിരുന്നു കാണികള്‍ അഭിവാദ്യമര്‍പ്പിച്ചത്.
പന്ത് ചുരണ്ടലിനെത്തുടര്‍ന്ന് ഒരു വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക് നേരിടുന്ന ഇരുവരും 2019 ലോകകപ്പിലായിരിക്കും ഓസീസ് ജഴ്‌സിയില്‍ തിരിച്ചെത്തുക.
WATCH THIS THIS VIDEO: