മെല്‍ബണ്‍: ഇന്ത്യന്‍ പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയന്‍ ടീമംഗങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ഇന്ത്യയില്‍ കോഹ്‌ലിക്കും സംഘത്തിനുമെതിരെ വിജയം നേടാനായാല്‍ എക്കാലത്തെയും മികച്ച ടീമെന്ന ഖ്യാതി ഓസ്ട്രേലിയക്ക് നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരായ പരമ്പരയിലെ ഒരു വിജയം ആഷസ് മത്സരങ്ങളിലെ വിജയത്തെപ്പോലെ ഏറ്റവും വലിയ ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയില്‍ വിജയിക്കാനായാല്‍ എക്കാലത്തെയും മികച്ച ടീമായി ഓസ്ട്രേലിയ മാറുമെന്നുള്ള കാര്യം ഉറപ്പാണ്. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക ശേഷം ആഷസ് പരമ്പര വരാനിരിക്കുകയാണ് അത്‌കൊണ്ട് തന്നെ ഇന്ത്യക്കെതിരായ പരമ്പര ഞങ്ങള്‍ക്ക് നിര്‍ണ്ണായകമാണ് പരമ്പരയിലെ ഫലത്തിനനുസരിച്ചാകും ആഷസിനിറങ്ങുന്ന താരങ്ങളുടെ ആത്മവിശ്വാസവും.
മത്സരത്തിനിറങ്ങുമ്പോള്‍ എന്റെമേല്‍ വരുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച് എനിക്ക് വ്യക്തതയുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പിച്ചിന്റെ സ്വഭാവം എനിക്കറിയാം. സ്പിന്‍ ബൗളേഴ്‌സിനെ നല്ലരീതിയില്‍ നേരിടാന്‍ എനിക്കറിയാം. ശ്രീലങ്കക്കെതിരായ മത്സരങ്ങളില്‍ നിന്നും ഒരുപാട് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും താരം “സിഡ്‌നി മോണിംഗ് ഹെറാള്‍ഡിനോട്” പറഞ്ഞു.
ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതാണ് വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യന്‍ ടീം പരാജയമറിയാതെ 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്കെതിരെ വിജയം നേടുക എന്നത് നിലവിലെ സാഹചര്യത്തില്‍ ഓസീസിന് എളുപ്പമാകില്ല കഴിഞ്ഞ നാലു പരമ്പരയിലും ഇരട്ട സെഞ്ച്വറി നേടിയ കോഹ്‌ലിയും മികച്ച ഫോമിലാണ്.
മത്സരഫലത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും. കളിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കണം എന്നു മാത്രമാണ് ഞങ്ങള്‍ ചിന്തിക്കുന്നതെന്നും കഴിയുന്ന രീതിയില്‍ പൊരുതുമെന്നും സ്മിത്ത് പറഞ്ഞു.