സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ ഐ പാഡ്-2 പുറത്തിറക്കി
TechD
സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ ഐ പാഡ്-2 പുറത്തിറക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd March 2011, 9:10 am

ന്യൂയോര്‍ക്ക്: മാരകമായ രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലാണെന്ന  റിപ്പോര്‍ട്ടുകള്‍ കാറ്റില്‍പ്പറത്തി ആപ്പിള്‍ സി.ഇ.ഒ സ്റ്റീവ് ജോബ്‌സ് വീണ്ടും രംഗത്തെത്തി. ആപ്പിളിന്റെ ഐപാഡ് -2ന്റെ പുതിയ മോഡല്‍ പുറത്തിറക്കിയ വേളയില്‍ ഏറ്റവും ശ്രദ്ധേയമായത് ജോബ്‌സിന്റെ സാന്നിധ്യമായിരുന്നു.

499 ഡോളര്‍ മുതലാണ് ഐപാഡ്-2ന്റെ വില തുടങ്ങുന്നത്. ഐ-പാഡ് ഒന്നിനേക്കാളും ഗ്രാഫിക് ഡിസ്‌പ്ലേകളും വേഗതയും സന്നിവേശിപ്പിച്ചിട്ടുള്ളതാണ് ഐപാഡ്-2. വൈ-ഫൈ, ത്രീ ജി സേവനങ്ങളും ഐപാഡ്-2 പ്രദാനം ചെയ്യുന്നു.

മുന്‍വശത്തും പിറകിലും ഓരോ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുള്ള പുതിയ ഐപാഡില്‍ വീഡിയോ കോണ്‍ഫറന്‍സിനുള്ള സൗകര്യവുമുണ്ട്. ഇന്ത്യയടക്കമുള്ള 26 രാഷ്ട്രങ്ങളില്‍ രാഷ്ട്രങ്ങളില്‍ മാര്‍ച്ച് 11 മുതല്‍ ആപ്പിളിന്റെ ഐപാഡ്-2 ലഭ്യമാകും.

ആപ്പിള്‍ ഇതുവരെ പുറത്തിറക്കിയതില്‍വെച്ച് ഉപയോക്താക്കള്‍ ഏറ്റവുമധികം താല്‍പ്പര്യം പ്രകടിപ്പിച്ച ഉല്‍പ്പന്നമാണ് ഐപാഡെന്ന് സ്റ്റീവ് പറഞ്ഞു. എതിരാളികളുടെ കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിച്ച് മികച്ച മുന്നേറ്റമാണ് ഐപാഡ് നടത്തുന്നതെന്നും സി.ഇ.ഒ വ്യക്തമാക്കി.