കൊല്‍ക്കത്ത: കേരള ബ്ലാസ്റ്റേഴ്‌സ്, ജംഷഡ്പൂര്‍ എഫ്.സി ടീമുകളെ പരിശീലിപ്പിച്ച സ്റ്റീവ് കോപ്പലിനെ എ.ടി.കെ പരിശീലകനായി നിയമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ക്കായി കോപ്പല്‍ കൊല്‍ക്കത്തയിലെത്തിയെന്നും കരാറില്‍ പരസ്പര തീരുമാനമായാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ പരിശീലിപ്പിച്ച ടെഡി ഷെറിംഗമും അതിന് ശേഷം വന്ന ആഷ്‌ലി വെസ്റ്റ് വുഡിനും ക്ലബ്ബിനെ വിജയത്തിലെത്തിക്കാനായിരുന്നില്ല. വെസ്റ്റ്‌വുഡും പോയപ്പോള്‍ റോബി കീനിന് മാനേജറുടെ ഇരട്ടചുമതല നല്‍കിയാണ് ക്ലബ്ബ് സീസണ്‍ പൂര്‍ത്തിയാക്കിയിരുന്നത്.
സിദാന് പകരം ജുലന്‍ ലൊപെറ്റുഗി റയലിന്റെ പുതിയ പരിശീലകന്‍
സീസണില്‍ 16 പോയന്റുകളുമായി ഒമ്പതാം സ്ഥാനത്തായിരുന്നു എ.ടി.കെ. സൂപ്പര്‍കപ്പിലും കീന് തന്നെയായിരുന്നു ചുമതലയെങ്കിലും പതിനാറാം റൗണ്ടില്‍ എഫ്.സി ഗോവയോട് പുറത്താവുകയായിരുന്നു.
സ്റ്റീവ് കോപ്പലുമായി കൊല്‍ക്കത്ത അധികൃതര്‍ ചര്‍ച്ച നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2016 സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച കോപ്പല്‍ ഇക്കഴിഞ്ഞ സീസണില്‍ ജംഷഡ്പൂരിലെത്തുകയായിരുന്നു.